അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ ഒന്നിന് നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമ റാലിയില്‍ ഒരു ലക്ഷത്തിലധികം സമുദായ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ നടന്ന സംഘാടക സമിതി യോഗം വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യ്തു.
കെഎല്‍സിഎ രൂപത പ്രസിഡന്‍റ് ഡി.രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, രൂപത അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.എസ്.എം.അനില്‍കുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, ഫാ.ഡെന്നിസ്കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ജെ.സഹായദാസ്, എസ്.ഉഷകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസംബര്‍ 1-ന് ഉച്ചക്ക് ശേഷം നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന സമുദായ സംഗമ റാലി അക്ഷയ കോപ്ലക്സില്‍ സമാപിക്കുന്നതോടെ കെ.എല്‍.സി.എ. സംസ്ഥാന സമ്മേളനം നടക്കും. പരിപാടികളില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേര്‍ പങ്കെടുക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.