സ്വന്തം ലേഖകൻ
എറണാകുളം: 2018-ലെ ലത്തീന് സമുദായദിനാഘോഷങ്ങള്ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കും. ലത്തീൻ സമുദായ വക്താവും കെ.ആര്.എല്.സി.സി. വൈസ് പ്രസിഡന്റുമായ ശ്രീ. ഷാജി ജോര്ജ്ജാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിശുദ്ധ ഫ്രാന്സിസ് സേവ്യറിന്റെ തിരുന്നാള് കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് കെ.ആര്.എല്.സി.സി. സമുദായദിനമായി ആഘോഷിക്കുന്നത്.
സമുദായദിനാഘോഷങ്ങള്ക്ക് മുന്നൊരുക്കമായി കേരളത്തിലെ 12 ലത്തീന് കത്തോലിക്കാരൂപതകളിലും വിവിധ പരിപാടികള് സംഘടിപ്പിക്കും.
പ്രളയകാലത്തെ ദുരിതാശ്വാസപ്രവര്ത്തനങ്ങളിലും തുടര്ന്നുള്ള നവകേരളസൃഷ്ടിയിലും നിര്ണായകപങ്കുവഹിച്ച ലത്തീന് കത്തോലിക്കാസഭയും സമുദായവും സാഭിമാനം ഒരുമിച്ചുകൂടുന്നു എന്നതാണ് ഈ സമുദായ ദിനത്തിന്റെ വലിയ പ്രത്യേകത.
ഡിസംബര് 9-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഓള് സെയിന്റ്സ് കോളജിലാണ് പ്രതിനിധിസമ്മേളനം. അല്മായ കമ്മീഷന്, വനിതാ കമ്മീഷന്, യുവജന കമ്മീഷന് എന്നിവരുടെ നേതൃത്വത്തില് 12 രൂപതകളില്നിന്നുള്ള 1200 പ്രതിനിധികള് മൂന്ന് സെമിനാറുകളില് പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് 2.30-ന് ദിവ്യബലിയും, വൈകുന്നേരം അഞ്ചുമണിക്ക് ശംഖുമുഖത്ത് പതിനായിരങ്ങള് പങ്കെടുക്കുന്ന സമുദായ സമ്മേളനവും നടക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.
View Comments
Good