
അനിൽ ജോസഫ്
വെളളറട: ലത്തീന്‍ സമുദായം വലിയ പിന്നോക്കാവസ്ഥയിലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. സമുദായത്തിന്റെ പിന്നോക്കാവസ്ഥമാറാന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും, സമുദായ സംഘടനകയുടെ ഭാഗത്തു നിന്നും പ്രവര്‍ത്തന മുണ്ടാവണമെന്നും ബിഷപ്പ് പറഞ്ഞു. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ ‘കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്’ നെയ്യാറ്റിന്‍കര രൂപത സമിതിയുടെ ദ്വിദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.
കണ്ണൂര്‍, പുനലൂര്‍, നെയ്യാറ്റിന്‍കര രൂപതകളിലെ സമുദായ അംഗങ്ങള്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് റവന്യൂ വകുപ്പ് കാണിക്കുന്ന അലംഭാവം കുറ്റകരമാണെന്ന് മുഖ്യ സന്ദേശം നല്കിയ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ പറഞ്ഞു.
കെ.എല്‍.സി.എ. രൂപത പ്രസിഡന്റ് ഡി.രാജു അധ്യക്ഷത വഹിച്ച പരിപാടിയില്‍, എം.എല്‍.എ. മാരായ എം.വിന്‍സെന്റ്, സി.കെ. ഹരീന്ദ്രന്‍, രൂപത അല്മായ കമ്മിഷന് ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, അധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നിസ്കുമാര്‍, കെ.എല്‍.സി.എ. സംസ്ഥാന സമിതി അംഗം ജെ.സഹായദാസ്, ഡി.സി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എല്‍.ദേവദാസ്, കെ.ആര്.എല്‍.സി.സി. വക്താവ് ഷാജിജോര്‍ജ്ജ്, കെ.എല്‍.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാകുമാരി, ബാലരാമപുരം സോണല്‍ പ്രസിഡന്റ് വികാസ് കുമാര്‍, രൂപതാ ജനറല്‍ സെക്രട്ടറി സദാനന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 3-ന് ഫാ.എസ്.എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.