അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി രണ്ട് ദിവസങ്ങളിലായി നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന്റെയും, കെ.എൽ.സി.യെ സംസ്ഥാന സമ്മേളനത്തിന്റെയും വിവിധ പരിപാടികള്‍ നിയന്ത്രിക്കാനായി 600 അംഗ വോളന്റിയര്‍ ടീമിനെ തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ നടന്ന വോളന്റിയര്‍മാരുടെ പ്രതിനിധി സമ്മേളനം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മോണ്‍.വി.പി.ജോസ്, ഫാ.എസ്.എം. അനില്‍കുമാര്‍, ഡി.രാജു, ആറ്റുപുറം നേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയുടെ 11 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 കണ്‍വീനര്‍മാരെയും ജോയിന്റ് കണ്‍വീനര്‍മാരെയും തെരെഞ്ഞെടുത്തു.
നെയ്യാറ്റിന്‍കര പട്ടണത്തില്‍ ഡിസംബര്‍ 1-ന് നടക്കുന്ന മഹാറാലിയുടെ നിയന്ത്രണത്തിനായിരിക്കും കൂടുതല്‍ വോളന്റിയര്‍മാരെ നിയോഗിക്കുക. വോളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ക്ലാസും ഇവര്‍ക്കായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു. പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, വിളംബര റാലികള്‍ തുടങ്ങിയവയെല്ലാം ഇനി തെരെഞ്ഞെടുക്കപ്പെട്ട വോളന്‍റിയര്‍മാരുടെ നേതൃത്വത്തിലായിരിക്കുമെന്ന് റാലി ചെയര്‍മാന്‍ ഫാ.റോബര്‍ട്ട് വിന്‍സെന്റ് അറിയിച്ചു.
ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍പേഴ്സണെയും, നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെയും പങ്കെടുപ്പിച്ചുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.