
സ്വന്തം ലേഖകൻ
റോം: റോമിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ ‘സാൻത്വാറിയോ മഡോണ ദെൽ ഡിവീനോ അമോറോ’യിൽ ലോക സമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഫ്രാൻസിസ് പാപ്പാ. തൊഴിലാളികളുടെ മധ്യസ്‌ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും മരിയൻ ഭക്‌തിക്ക് ഊഷ്‌മളത പകരുന്ന മെയ് മാസത്തിന്റെ ആരംഭം കുറിക്കുന്ന ദിവസവും ആയതിനാലായിരുന്നു മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പാപ്പയുടെ സന്ദർശനം.
പാപ്പക്കൊപ്പം ജപമാല പ്രാർത്ഥനയിൽ, തീർത്ഥാടകരായെത്തിയ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
ലോകസമാധാനത്തിനും അശാന്തിയിൽ തുടരുന്ന സിറിയയുടെ തിരിച്ച് വരവിനുമായായിരുന്നു ജപമാല അർപ്പണം.
തന്‍റെ സന്ദർശനത്തിന്‍റെ സ്മരണയ്ക്കായി തീർത്ഥാടന കേന്ദ്രത്തിന് പാപ്പാ ‘കാസ’ സമ്മാനിച്ചപ്പോൾ ‘ഡിവീനോ അമോറെനാഥ’യുടെ ചിത്രമാണ് പാപ്പായ്ക്ക് തീർത്ഥാടക ദേവാലയ അധികൃതർ സമ്മാനിച്ചത്.
1745-ൽ നിർമിക്കപ്പെട്ട പഴയ ദേവാലയവും, 1999-ൽ നിർമിക്കപ്പെട്ട പുതിയ ദേവാലയവും ചേർന്ന ദേവാലയ സമുച്ചയമാണ് ‘ഡിവീനോ അമോറെനാഥ’യുടെ തീർത്ഥാടനകേന്ദ്രം. ഇവിടെ കാലഭേദമില്ലാതെ എപ്പോഴും തീർത്ഥാടകരുടെ തിരക്കുണ്ട്. പരിശുദ്ധ കന്യകാമാതാവിന്റെ ദിവ്യസ്‌നേഹത്തിൽ ആകൃഷ്‌ടരായി കുമ്പസാരം എന്ന കൂദാശയുടെ സ്വീകരണത്തിനായി ധാരാളം പേർ ഇവിടെ വരാറുണ്ട്. അതുകൊണ്ടുതന്നെ, എല്ലാദിവസവും വിവിധ ഭാഷകളിൽ കുമ്പസാരത്തിനുള്ള സാഹചര്യം ഇവിടെയുണ്ട്.
ജപമാലയെ തുടർന്ന് അപ്പസ്തോലിക ആശീർവ്വാദം നൽകിയ പാപ്പാ, ഡോറ്റേഴ്സ് ഓഫ് ഡിവീനോ അമോറെ എന്ന സന്യാസസമൂഹം നേതൃത്വം നൽകുന്ന വൃദ്ധസദനത്തിലെത്തി ഇരുപത്തിനാലോളം അന്തേവാസികളെ സന്ദർശിച്ചു. തുടർന്ന് ‘ദിവ്യസ്നേഹത്തിന്‍റെ അമ്മ’യുടെ നാമത്തിലുള്ള കുടുംബസദനത്തിലെത്തി അവിടുത്തെ മാതാക്കളെയും കുട്ടികളെയും സന്ദർശിച്ച് അവർക്കേവർക്കും ആശീർവാദവും നൽകിയശേഷമാണ് പാപ്പാ തിരിച്ചുപോയത്.
‘സാൻത്വാറിയോ മഡോണ ദെൽ ഡിവീനോ അമോറോ’ എന്നാൽ ഇംഗ്ലീഷിൽ Sanctuary of Our Lady of Divine Love’ എന്നാണ്. ‘ദിവീനോ അമോറെ’ എന്ന പദത്തിന് ഇംഗ്ലീഷിൽ ‘Divine Love’ എന്നും, മലയാളത്തിൽ ‘ദിവ്യസ്നേഹം’ എന്നുമാണ്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.