സ്വന്തം ലേഖകൻ
റോം: റോമിലായിരിക്കുന്ന കേരളീയരായ ലത്തീൻ കത്തോലിക്കാ വൈദീകർക്കും സന്യസ്തർക്കും വൈദീകവിദ്യാർഥികൾക്കും അഭിമാനമായി യുവജന സിനഡിൽ ഫാ.ജോസഫ് കൊച്ചാപ്പിള്ളിയുടെ സാന്നിധ്യം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വലിയൊരു കാരണം ഫാ.ജോസഫ് കൊച്ചാപ്പിള്ളി “കേരളാ ലാറ്റിൻ കാത്തലിക് പ്രീസ്റ്റ് -സിസ്റ്റേഴ്സ് & ബ്രദേഴ്‌സ് അസോസിയേഷ”ന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നതാണ്.
വരാപ്പുഴ അതിരൂപത അംഗമായ ഫാ.ജോസഫ് കൊച്ചാപ്പിള്ളി റോമിലെ അൽഫോൻസിയാനം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ “ധാർമ്മിക ദൈവശാസ്ത്ര”ത്തിൽ രണ്ടാം വർഷ ഡോക്ടറേറ്റ് വിദ്യാർത്ഥിയാണ്. പ്രൊപ്പഗാന്താ ഫീദേയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ഭാരതീയനായ വരാപ്പുഴ അതിരൂപത അംഗമായ ജോസി എന്നു വിളിക്കപ്പെടുന്ന ഫാ.ജോസഫ് കൊച്ചാപ്പിള്ളി.
ഒക്ടോബർ മൂന്നുമുതൽ തുടങ്ങുന്ന സിനഡിൽ എല്ലാദിവസവും രാവിലെ 8.30 മുതൽ 12.30 വരെയും, വൈകുന്നേരം 4.30 മുതൽ 7.30 വരെയും ഉള്ള സെഷനുകളിലാണ് പങ്കെടുക്കേണ്ടത്.
അപ്രതീക്ഷിതമായിട്ടാണ് ഈ അവസരം കടന്നുവന്നതെന്നും, ഇത് ദൈവഹിതമായി മനസിലാക്കുന്നുവെന്നും, അതുകൊണ്ടുതന്നെ സന്തോഷത്തോടെ സിനഡിൽ പങ്കെടുക്കുവാൻ പോകുന്നതെന്നും ഫാ.ജോസഫ് പറയുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.