സ്വന്തം ലേഖകൻ
തിരുവനന്തപുരം: റെസ്റ്റലിങ്, ജൂഡോ മത്സരങ്ങളിൽ സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി സാന്ദ്ര അബ്രഹാം. കോട്ടയം MD Seminary School-ൽ പ്ലസ് ടു വിദ്യാർഥിനിയാണ് സാന്ദ്ര. നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്ക്കോട് ഇടവകഅംഗമാണ്.
കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ വച്ച് നടന്ന കേരളം സ്റ്റേറ്റ് സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് 2019-ൽ റെസ്റ്റലിങ് 76 കിലോഗ്രാം വിഭാഗത്തിലാണ് ഗോഡ് മെഡൽ കരസ്ഥമാക്കിയത്. ഒക്ടോബർ 25,26,27 തീയതികളിലായിരുന്നു മത്സരം.
തുടർന്ന്, തൃശൂർ വച്ച് ഒക്ടോബർ 30,31 നവ.1 എന്നീ തീയതികളിലായി നടന്ന കേരളം സ്റ്റേറ്റ് സ്കൂൾസ് ചാമ്പ്യൻഷിപ്പ് 2019-ൽ ജൂഡോ മത്സരം 70 കിലോഗ്രാമിനു മുകളിലുള്ള വിഭാഗത്തിലും ഗോൾഡ്‌മെഡൽ നേടി.
ജൂഡോയുടെ ദേശീയതല മത്സരം നവംബർ 13-ന് ഡൽഹിയിൽവച്ചും; റെസ്റ്റലിങ് ദേശീയതല മത്സരം 2020 ജനുവരി 15-ന് മഹാരാഷ്ട്രയിലും വച്ച് നടക്കും. ഈ ദേശീയതല മത്സരങ്ങൾക്കുള്ള തയാറെടുപ്പിലാണ് സാന്ദ്ര അബ്രഹാം.
കട്ടയ്ക്കോട്, മുഴവൻകോട് മാതാഭാവനിൽ ശ്രീമാൻ അബ്രഹാത്തിന്റെയും, ശ്രീമതി പ്രിയയുടെയും (GUPS വിളപ്പിൽശാല) മകളാണ് സാന്ദ്ര. തിരുവനന്തപുരം ഗവ.സംസ്കൃത കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായ സ്നേഹ അബ്രഹാം സഹോദരിയാണ്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.