
അനിൽ ജോസഫ്
നെയ്യാറ്റിൻകര: ലോകം മുഴുവൻ കണ്ണിമ ചിമ്മാതെ റഷ്യയിൽ പന്തുരുളുന്നതും കാത്തിരിക്കുമ്പോൾ ആവേശം ഒട്ടു ചോരാതെയാണ് പൊഴിയൂരും കാത്തിരിക്കുന്നത്. 4 വർഷത്തിന്റെ ഇടവേളകളിൽ ലോകകപ്പ് വരുന്നതും കാത്ത് മൈതാനത്ത് പന്ത് തട്ടി തുടങ്ങിയവർ മുതൽ പന്തിൽ പതിറ്റാണ്ടുകളായി ഹൃദയരാഗം രചിച്ചവർ വരെ കാത്തിരിക്കയാണ്.
ഇന്ന് രാത്രിയിൽ മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തിൽ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുമ്പോൾ അതേ ആവേശത്തിലാവും പൊഴിയൂർ ഗ്രാമവും. കേരള ഫുഡ്‌ബോളിന്റെ ഉദിച്ചുയരും താരമായ സീസൺ സെൽവൻ മുതൽ പന്തു തട്ടി തുടങ്ങിയ 5 വയസുകാരൻ ആന്റണി വരെ ഒരേ സ്വരത്തിൽ പറയുന്നു: ‘വേൾഡ് കപ്പ് ആവേശം അത് കാണണമെങ്കില്‍ പൊഴിയൂരിൽ തന്നെ വരണം’.
ഇന്ത്യൻ ഫുഡ്‌ബോളിന് ഇതിനകം തന്നെ ഒട്ടേറെ താരങ്ങളെ സമ്മാനിച്ച പൊഴിയൂരിന്റെ മണ്ണിൽ നിന്നാണ് സന്തോഷ് ട്രോഫി കേരളത്തിലേക്കെത്തിച്ച ടീമിന്റെ വൈസ് ക്യാപ്‌റ്റനായി സീസൺ സെൽവനും ടീം അംഗമായിരുന്ന ലിജോയും പൊഴിയൂരിന്റെ അഭിമാന താരങ്ങളായി മാറിക്കഴിഞ്ഞു.
ഇന്ത്യയിലെ വിവിധ ക്ലബുകളിലും ടീമുകളിലും കളിക്കുന്ന 20-തിലധികം താരങ്ങളെ പൊഴിയൂർ തീരം സംഭാവന ചെയ്തു എന്നതും അഭിമാനകരമാണ്.
തിരുവന്തപുരം ലത്തീൻ രൂപതക്ക് കീഴിലെ കൊല്ലംകോട് സെന്റ് മാത്യൂസ്
ദേവാലയത്തിന്റെയും പരുത്തിയൂർ മറിയം മഗ്‌ദലനാ ദേവാലയത്തിന്റെയും പ്രോത്‌സാഹനവും ഈ താരങ്ങൾക്ക് ലഭിക്കുന്നു എന്നതും വിജയ വഴിയിൽ ഇവർക്ക് മുന്നേറാനുളള പ്രചോദനമാണ്.
ക്ലബ് ഫുഡ്‌ബോളിൽ മാസ്‌മരികത തീർത്ത മെസിയും നെയ്‌മറും റൊണാൾഡോയുമെല്ലാം ഇനി തങ്ങളുടെ സ്വന്തം രാജ്യങ്ങൾക്ക് വേണ്ടി കുപ്പായമണിഞ്ഞ് മൈതാനത്തിറങ്ങുമ്പോൾ ഫൈനൽ മത്സരം നടക്കുന്ന ജൂലൈ 15 വരെ ആവേശം ഉയരും. ഒപ്പം പൊഴിയൂരിലും വേൾഡ് കപ്പ് ദിനരാത്രങ്ങൾക്ക് തുടക്കമാവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.