സ്വന്തം ലേഖകന്‍
ബാംഗളൂര്‍: ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന് സമിതിയുടെ (സി.സി.ബി.ഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി. നിലവില്‍ കെ. സി. ബി. സി. യുടെ വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറിയും കെ. ആര്. എല്‍. സി. ബി. സി. യുടെ വോക്കേഷന് കമ്മീഷന് സെക്രട്ടറിയുമായ ഫാ. ചാള്‍സ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമാണ്.
തിരുവനന്തപുരം അതിരൂപതയിലെ സോഷ്യല്‍ സര്‍വീസ് സോസൈറ്റി ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ആശുപത്രി ഡയറക്ടര്‍, സെന്റ് ജോസഫ് ഹൈയര്‍ സെക്കന്‍ഡറി മാനേജര്‍, ലയോള കോളെജിലെ പ്രഫസര്‍ എന്നീനിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഫാ. ചാള്‍സിന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഫിലും മഹാത്മഗാന്ധി സര്വകലാശാലയല്നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുമുണ്ട്. അറയപ്പെടുന്ന സംഘാടകനും വാഗമിയും എഴുത്തുകാരനുമാണ്.
ഭാരതത്തിലെ മേജര്‍ സെമിനാരി റെക്ടേഴ്സ് അസോസിയേഷന് സെക്രട്ടറി രൂപതാ വൈദീകരുടെ ദേശീയ സമിതിയുടെ സെക്രട്ടറി എന്നീചുമതലളും അദ്ദേഹം നിര്‍വഹിക്കും.
സി.സി.ബി.ഐ.യുടെ കാനോനിക നിയമത്തിനായുള്ള കമ്മീഷന് സെക്രട്ടറിയായി കോട്ടാര്‍ രൂപതാംഗം റവ. ഡോ. മെര്ലിന് അംബ്രോസും പ്രോക്ലമേഷന്‍ കമ്മീഷന് സെക്രട്ടറിയായി ചെങ്കല്‍പെട്ട് രുപതാംഗം റവ. ഡോ. അംബ്രോസ് പിച്ചൈമുത്തുവും, സി. സി. ബി. ഐയുടെ മദ്ധ്യപ്രദേശിലുള്ള പരിശീലകേന്ദ്രമായ സുവാര്ത്തകേന്ദ്രത്തിന്റെ ഡയറക്ടറായി ജാബുവ രൂപതാംഗം
റവ. ഫാ. രാജൂ മാത്യുവും ഫണ്ടിംഗ് ഏജന്‍സിയായ കമ്മ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടറായി നാഗപൂര്‍ രൂപതയിലെ റവ. ഫാ. വിഗനന് ദാസും നിയമിതരായി.
ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന് സമിതിയുടെ കീഴില്‍ 132 രൂപതകളും 190 മെത്രാന്മാരും 564 സന്യാസ സഭകളുമുണ്ട്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.