Categories: India

രാജ്യത്ത് മതേതരത്വവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കാന്‍ ഭാരതസഭയോട് അഹ്വാനം ചെയ്ത്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യയസ്

രാജ്യത്ത് മതേതരത്വവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കാന്‍ ഭാരതസഭയോട് അഹ്വാനം ചെയ്ത്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യയസ്

സ്വന്തം ലേഖകൻ

ഗോവ: രാജ്യത്ത് മതേതരത്വവും സഹവർത്തിത്വവും ഐക്യവും പ്രോത്സാഹിപ്പിക്കാന്‍ ഭാരതസഭയോട് അഹ്വാനവുമായി കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യയസ്. ഗോവയിലെ വിപുലീകരിച്ച കത്തോലിക്കാ ബിഷപ്പുമാരുടെ (സിസിബിഐ) സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

‘പൗരത്വ ഭേദഗതി നിയമം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വലിയ ഉത്കണ്ഠയുണ്ടാക്കുന്നു, മതപരമായ രീതിയില്‍ നമ്മുടെ ജനങ്ങളെ ധ്രുവീകരിക്കാന്‍ സാധ്യതയുണ്ട്, ഇത് രാജ്യത്തിന് വളരെ ദോഷകരമാണ്. നമ്മുടെ രാജ്യത്ത് എല്ലാവരോടും ഐക്യദാര്‍ഠ്യവും ആദരവും വളര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന് സമാധാനവും ഐക്യവും നിലനില്‍ക്കാനായി എല്ലാ ക്രൈസ്തവരും നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ശാന്തി സദന്‍ എന്നപേരിൽ ആശീര്‍വദിച്ച സെക്രട്ടറിയേറ്റ് ഇൻഡ്യൻ സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സ്ഥാപിച്ചിരിക്കുന്നത്‌. 12 ബിഷപ്പുമാരും അനേകം വൈദീകരും സന്യസ്തരും ചടങ്ങിൽ പങ്കെടുത്തു.

പുതിയ സെക്രട്ടറിയേറ്റിലേക്കെത്താന്‍ ഗോവ വിമാനത്താവളത്തില്‍ നിന്ന് 17 കിലോമീറ്ററും, സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 കിലോമീറ്ററുമാണ് ദൂരം. നിലവില്‍ സിസിബിഐക്ക് ഇന്ത്യയില്‍ അഞ്ച് സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുണ്ട്.

പരിപാടികളില്‍ ഗോവ ആര്‍ച്ച് ബിഷപ് ഡോ.ഫിലിപ്പി നേറി ഫെരേരോ, മദ്രാസ് മൈലാപ്പര്‍ ആര്‍ച്ച് ബിഷപ് ഡോ.ജോര്‍ജ്ജ് അന്‍റോണി സ്വാമി, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ.അനില്‍ കൊട്ടോ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ഡോ.സ്റ്റീഫന്‍ ആലത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

1 week ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

3 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

3 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

3 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

3 weeks ago