സ്വന്തം ലേഖകൻ
റോം: “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിഷയം അടിസ്ഥാനമാക്കി യുവജനങ്ങൾക്ക് വേണ്ടിയുള്ള മെത്രാൻ സിനഡിന് ഇന്ന് തുടക്കം കുറിക്കപ്പെടും. ഭാരതത്തിൽ നിന്നും പതിനാലംഗ സംഘം ഈ സിനഡിൽ പങ്കെടുക്കുന്നുവെന്നത് സന്തോഷം നൽകുന്നു.
പങ്കെടുക്കുന്നവർ:
ഭാരതത്തിലെ മൂന്ന് കർദ്ദിനാൾമാർ
1) ദേശീയ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും ബോംബെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്,
2) സീറോ മലബാർ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി,
3) സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ
രണ്ട് ആർച്ച് ബിഷപ്പുമാർ
1) ഒഡീഷ ആർച്ച് ബിഷപ്പ് ജോൺ ബർവ,
2) മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി അന്തോണി സ്വാമി
അഞ്ച് മെത്രാന്മാർ
1) വിജയപുരം ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്ച്ചേരിൽ,
2) ആന്ധ്രപ്രദേശിലെ എലൂര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജയ റാവു പോളിമെറ,
3) ബെല്ലാരി ബിഷപ്പ് ഹെൻറി ഡിസൂസ,
4) കോട്ടയം സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ,
5) തലശ്ശേരി സഹായ മെത്രാൻ ജോസഫ് പാംപ്ലാനി
രണ്ട് വൈദികർ
1) കേരളത്തിൽ നിന്നുള്ള ഫാ.ജോസഫ് കൊച്ചാപ്പിള്ളിൽ,
2) കർണ്ണാടകയിൽ നിന്നുള്ള ഫാ.തോമസ് കള്ളിക്കാട്ട്
ഒരു യുവാവ്
കത്തോലിക്ക യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് പെർസിവൽ ഹോൾട്ട്
ഒരു യുവതി
ഫോക്ക്ലോർ മൂവ്മെൻറ് അംഗം ചെർലിൻ മെനെസസ്
വത്തിക്കാനിൽ ഇന്ന് അതായത് ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന സിനഡ് ഒക്ടോബർ ഇരുപത്തിയെട്ടിനാണ് അവസാനിക്കുക. സഭയും പൗരോഹിത്യവും സന്യാസവും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലയളവിൽ വിശ്വാസത്തെ പ്രതിയുള്ള ദൈവ വിളിയുടെ വിവേചിച്ചറിയലിനും തിരഞ്ഞെടുപ്പിനും ശ്രദ്ധയൂന്നിയുള്ള സിനഡിന്റെ പുതിയ സമീപനങ്ങളെയും കാഴ്ചപ്പാടുകളെയും ഏറെ ശ്രദ്ധയോടു കൂടിയാണ് ലോകം ഉറ്റുനോക്കുന്നത്.
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
This website uses cookies.