Categories: Vatican

യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്; സിനഡിൽ പേര്‍സിവാള്‍ ഹാള്‍ട്

യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്; സിനഡിൽ പേര്‍സിവാള്‍ ഹാള്‍ട്

 

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നതെന്ന് ഭാരതത്തില്‍ നിന്നുള്ള യുവജന പ്രതിനിധിയും യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ നിരീക്ഷകനുമായ സിനഡിൽ പേര്‍സിവാള്‍ ഹാള്‍ട്. ഒക്ടോബര്‍ 19-Ɔο തിയതിയാണ് സിനഡില്‍ ഫ്രാന്‍സിസ് പാപ്പായുടെയും സിനഡു പിതാക്കന്മാരുടെയും യുവജന പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ പേര്‍സിവാള്‍ ഈ അഭിപ്രായം മുന്നോട്ടുവച്ചത്.

സഭയില്‍ ‍‍യുവജനങ്ങള്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നുവെന്നും ചുങ്കക്കാരന്‍ മത്തായിയെയും സാവൂളിനെയുംപോലെ യുവജനങ്ങള്‍ പൊള്ളയായും പകച്ചും നടക്കുന്നവരാണ് യുവജനങ്ങളെന്നും പേര്‍സിവാള്‍ പറഞ്ഞു.

യുവജനങ്ങളെ അകറ്റിനിര്‍ത്താത്ത ഇടയന്മാരെയാണ് അവര്‍ അന്വേഷിക്കുന്നത്. അവര്‍ സമറിയക്കാരി സ്ത്രീയെയും മേരി മഗ്ദലയെയുംപോലെ ശാരീരികമായും ലൈംഗികമായും വൈകാരികമായും പതറിയവരും, തകര്‍ന്ന ബന്ധങ്ങളില്‍ കുടുങ്ങിയവരുമാണ്. അവര്‍ ജീവന്‍റെ ജലം തേടുന്നവരാണ്. അവര്‍ ജീവന്‍റെ ജലം തേടുന്നവരാണ്. പത്രോസിനെപ്പോലെ അവര്‍ ഭീരുക്കളും, സ്വാര്‍ത്ഥരുമാണ്. പത്രോസിനെപ്പോലെ അവര്‍ ഭീരുക്കളും, സ്വാര്‍ത്ഥരുമാണ്. എന്നാല്‍ ആ വലിയമുക്കുവനെപ്പോലെ അടിത്തറയാകാനുള്ള കരുത്തുമുണ്ട്. സക്കേവൂസിനെപ്പോലെ യുവജനങ്ങള്‍ യേശുവിനെ തേടുകയാണ്. അയാളെപ്പോലെ ഞങ്ങളും അഴിമതിക്കാരായിട്ടുണ്ട്. അന്യരെ വഞ്ചിക്കുകയും, സ്വയം വഞ്ചിക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ ഒത്തിരിപേര്‍ സാമൂഹ്യമാധ്യമ ശൃംഖലകളുടെ പൊയ്മുഖങ്ങള്‍ പേറി നടക്കുകയാണ്. അതിനാൽ യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളും ദൈവവിളിയും ശരിയായ രൂപപ്പെടുത്താന്‍ സഹായിച്ചാല്‍ അവര്‍ സഭയുടെ കരുത്തുറ്റ പ്രേഷിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

8 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago