സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി: യുക്രൈനില് സ്ഥിതി വഷളാകുന്ന സാഹചര്യത്തില് പ്രാര്ഥനാഹ്വാനവുമായി ഫ്രാന്സിസ് പാപ്പ്. ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാര്ച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാര്ത്ഥനാ ദിനമായി ആചരിക്കാന് പാപ്പ ആഹ്വാനം ചെയ്തു.
ഇന്നലെ നടന്ന പൊതുസന്ദര്ശന വേളയില് സന്ദേശം നല്കവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങള് ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ ലോകജനതയോട് പാപ്പ പ്രാര്ത്ഥനാ അഭ്യര്ത്ഥന നടത്തിയത്. യുദ്ധപ്രഖ്യാപനം നടത്തി റഷ്യ ആക്രമണം ആരംഭിച്ചെന്ന വാര്ത്തകളാണ് ഇപ്പോള് യുക്രൈനില്നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
രാജ്യങ്ങളുടെ സഹവര്ത്തിത്വവും അന്തര്ദേശീയ നിയമങ്ങളും തകര്ക്കുകയും ജനങ്ങള്ക്ക് വിവരണാതീയമായ ദുരിതങ്ങള് മാത്രം സമ്മാനിക്കുകയും ചെയ്യുന്ന പ്രവൃത്തികളില്നിന്ന് ബന്ധപ്പെട്ടവര് പിന്മാറണമെന്ന് ആവശ്യപ്പെട്ട പാപ്പ, രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവര് ദൈവത്തിനു മുമ്പില് മനസാക്ഷി പരിശോധന നടത്തണമെന്നും ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് പ്രാര്ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.
‘വിഭാഗീയ താല്പ്പര്യങ്ങള്കൊണ്ടു സര്വരുടെയും സമാധാനം ഭീഷണി നേരിടുകയാണ്. ദൈവം യുദ്ധത്തിന്റേയല്ല സമാധനത്തിന്റേയാണ്. ദൈവം കുറച്ചുപേരുടെയല്ല എല്ലാവരുടെയും പിതാവാണ്. നാമെല്ലാം ശത്രുക്കളല്ല, സഹോദരരാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്,’ പാപ്പ വ്യക്തമാക്കി.
യുദ്ധ ഭ്രാന്തില്നിന്ന് ലോകത്തെ സമാധാനത്തിന്റെ രാജ്ഞി സംരക്ഷിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യുക്രൈനില് സമാധാനം പുലരാന് ഇത് രണ്ടാം തവണയാണ് പാപ്പ ആഗോളതലത്തില് പ്രാര്ത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്തത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.