സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: തിരുവനന്തപുരം ലത്തീൻ അതിരൂപത വിഴിഞ്ഞത്ത് നടത്തുന്ന മൽസ്യ തൊഴിലാളികളുടെ അതിജീവന സമരം 130 ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ച് ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തെ പോലീസ് ഗുണ്ടകളെ കൊണ്ട് അടിച്ചർത്താൻ നോക്കുന്ന ഈ ജനാധിപത്യവിരുദ്ധ നിലപാട് ഒരിക്കലൂം അംഗീകരിക്കാൻ കഴിയില്ലെന്ന് കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപത. ‘അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചു’ എന്ന് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർ സർക്കാർ നൽകിയെന്ന് പറയുന്ന ആ ഉത്തരവ് ഉടൻ പുറത്തു വിടണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെട്ടു.
ഞായറാഴ്ച വിഴിഞ്ഞത്ത് നടന്ന അക്രമങ്ങൾ ബോധപൂർവം ഗൂഢശക്തികളുടെ ഒത്താശയോടെ സർക്കാരും പോലീസും ചേർന്ന് നടത്തിയ നാടകമാണെന്നും, ഇന്നലെ നടന്ന സമരത്തിന് പിന്നിൽ ആരാണെന്നു സർക്കാർ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെടുന്നു. സർക്കാരിന്റെ മർക്കട മുഷ്ടി വെടിഞ്ഞു അകാരണമായി ബിഷപ്പിനെതിരെയും സമരക്കാർക്കെതിരെയും എടുത്തിട്ടുള്ള കള്ളക്കേസുകൾ പിൻവലിച്ച് സമാധാനപരമായി സമരനേതാക്കളുമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തെണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെടുന്നു.
നെയ്യാറ്റിൻകര ജോൺ പോൾ സെക്കന്റ് ഹോമിൽ കൂടിയ അടിയന്തിര യോഗത്തിൽ രൂപത പ്രസിഡന്റ് ശ്രീ.ആൽഫ്രഡ് വിൽസൺ അധ്യക്ഷത വഹിച്ചു, അൽമായ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം., ജനറൽ സെക്രട്ടറി ശ്രീ.വികാസ് കുമാർ എൻ.വി., ട്രെഷറർ ശ്രീ.രാജേന്ദ്രൻ ജെ. എന്നിവർ സംസാരിച്ചു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.