Categories: World

മോദി കാണാത്ത മാര്‍പാപ്പയുടെ സ്നേഹം യു എ ഇ കാണുന്നു

മോദി കാണാത്ത മാര്‍പാപ്പയുടെ സ്നേഹം യു എ ഇ കാണുന്നു

അനില്‍ ജോസഫ്

അബുദാബി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാജ്യത്തിന്‍റെ പരമാധികാരിയുമായ ഫ്രാന്‍സിസ് പാപ്പയെ തെക്കന്‍ അറേബ്യന്‍ രാജ്യം രണ്ട് കൈകളും നീട്ടി സ്വീകരിക്കുമ്പോള്‍, ഇന്ത്യയിലേക്ക് പാപ്പയെ ക്ഷണിക്കണമെന്ന് പലതവണ ആവര്‍ത്തിച്ച് ഇന്ത്യയിലെ കത്തോലിക്കാ സഭ ആവശ്യപെട്ടിട്ടും മോദി മൗനം തുടര്‍ന്നു. യുഎയില്‍ പാപ്പായ്ക്ക് രാജകീയ സ്വീകരണം നല്‍കി ഒരു അറബ് രാഷ്ട്രം ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനെ സ്വീകരിക്കുമ്പോള്‍ നിസഹായ അവസ്ഥയിലാണ് ഇന്ത്യയിലെ കത്തോലിക്കാ സമൂഹം.

ഔദ്യോഗിക കണക്കനുസരിച്ച് അറുപതിലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി ഇന്ത്യയിലെ തന്നെ ഒരു വിദേശകാര്യ മന്ത്രി 15 വര്‍ഷം കൊണ്ട് സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ചാണ് ചരിത്രത്തിന്‍റെ ഭാഗമാകാന്‍ ശ്രമിക്കുന്നത്. വരാന്‍ പോകുന്ന തെരെഞ്ഞെടുപ്പിന് മുമ്പ് കുറഞ്ഞത് 4 രാജ്യങ്ങള്‍കൂടി സന്ദര്‍ശിക്കാനുളള സാധ്യതയും ഉണ്ട്. എന്നാല്‍, നാളിതുവരെ ലോകം മുഴുവന്‍ ആരാധിക്കുകയും ലോക നേതാക്കളുടെ പ്രശംസ പിടിച്ച് പറ്റുകയും ചെയ്ത വത്തിക്കാന്‍ രാജ്യത്തിന്‍റെ പരമാധികാരിയായ പോപ്പ് ഫ്രാന്‍സിസിനെ സന്ദര്‍ശിക്കുന്നതിനോ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തുന്നതിനോ മോദി ശ്രമിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഐ.എസ്. ഭീകരരുടെ പിടിയില്‍ അകപ്പെട്ട ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുന്നതിനായി ഒന്നും ചെയ്യാതിരുന്ന മോദിയുടെ കത്തോലിക്കാ സ്നേഹം നാം അറിഞ്ഞതാണ്. വത്തിക്കാന്‍റെ ഇടപെടലിലൂടെ അന്ന് മോചനം ലഭിച്ച ഫാ.ടോം ഓടിയെത്തിയതും വത്തിക്കാനിലെ തന്‍റെ യഥാര്‍ത്ഥ രക്ഷകനെ തേടിയാണ്. തിരികെ നാട്ടിലേക്കെത്തിയ ഫാ.ടോമിനെ കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് മോദിയെ സന്ദര്‍ശിക്കണമെന്ന സി.ബി.സി.ഐ.യുടെ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് മോദിയെ ഡല്‍ഹിയിലെത്തി കണ്ടത്.

കേരളത്തില്‍ നിന്നും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയും സീറോ മലബാര്‍ സഭ പരമാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മോദിയെ നേരില്‍ കണ്ട് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല. മോദി ഇന്നും എന്നും എപ്പോഴും ഹിന്ദുത്വ അജണ്ട കാത്ത് സൂക്ഷിക്കുന്നു എന്നതാണ് ഫ്രാന്‍സിസ് പാപ്പായെപ്പോലെ ലോകമാദരിക്കുന്ന വ്യക്തിത്വത്തെ ക്ഷണിക്കാത്തതിന് പിന്നിലെന്ന് വ്യക്തമാണ്.

സംഘികളുടെ അജണ്ടയും കൃത്യമായി ക്രൈസ്തവ പ്രീണനം വേണ്ട എന്നതാണ്. ഇനി നാളെ ഒരു സര്‍ക്കാര്‍ ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയാലും സംഘികള്‍ അതിനെതിരായി രംഗത്തെത്തും എന്നതും യാഥാര്‍ഥ്യമാണ്. യുഎഇ യെപ്പോലെയുളള ഒരു അറബ് രാഷ്ട്രം രാജകീയ വരവേല്‍പ്പ് ഫ്രാന്‍സിസ് പാപ്പക്ക് നല്‍കുമ്പോള്‍, അവിടെ പാപ്പയുടെ വാക്കുകള്‍ ശ്രവിക്കാനും ദിവ്യബലിയില്‍ പങ്കെടുക്കാനും എത്തുന്നതില്‍ വലിയെരു വിഭാഗം മലയാളികളാണെന്നതില്‍ നമുക്കും അഭിമാനിക്കാം. കത്തോലിക്കരായി ജനിച്ച് വീണ നമുക്ക് പലര്‍ക്കും നമ്മുടെ രാജ്യത്തില്‍ വച്ച് പത്രോസിന്‍റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ സാധിക്കുന്നില്ല എന്നതും സങ്കടകരമാണ്.

ഇന്നലെ മുതല്‍ ആരംഭിച്ച പരിശുദ്ധ പിതാവിന്‍റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ 700 ലധികം മാധ്യമ പ്രവര്‍ത്തകരാണ് യുഎയിയുടെ വിവിധ ഭാഗങ്ങളില്‍ തങ്ങുന്നത്. പലരാജ്യങ്ങളും സന്ദര്‍ശിച്ച് കോര്‍പ്പറേറ്റുകളെ കൊണ്ട് സംഗമങ്ങള്‍ നടത്തിയ മോദിയുടെ തട്ടിപ്പ് സന്ദര്‍ശനങ്ങളെക്കാള്‍ എത്രയോ മഹനീയമാണ് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍റെ സന്ദര്‍ശനം.

ഇന്ത്യയില്‍ പോപ്പ് ഫ്രാന്‍സിസ് എത്തിയാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമെന്ന് സംഘി പറഞ്ഞ് നടക്കുന്ന പ്രതിശ്ചായ നഷ്ടപ്പെടുമോ എന്ന ആശങ്കയും മോദിക്കുണ്ട്. വരാന്‍ പോകുന്ന തെരെഞ്ഞെടുപ്പിന് മുമ്പ് എന്തായാലും മോദിക്ക് മാനസാന്തരം ഉണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് കാമറക്ക് മുമ്പില്‍ കെട്ടിപ്പിടുത്തം നടത്തുന്ന കപടതക്ക് സമാധാന വാഹകനായി കരുണ്യത്തിന്‍റെ മാലാഖയായി പറന്നിറങ്ങുന്ന നമ്മുടെ സ്വന്തം ഫ്രാന്‍സിസ് പാപ്പയെ മോദി പേടിച്ചില്ലെങ്കിലെ അതിശയമുളളൂ. കാരണം, പാപ്പയുടെ അയലത്ത് നില്‍ക്കാനുളള യോഗ്യത പോലുമില്ല മോദിയെന്ന ഹിന്ദുത്വവാദിക്ക്.

vox_editor

View Comments

  • Actually Pope's Visit to UAE is lesson for Modi how affectionately he was received by the UAE Government with all their respect.

  • We are all blessed to attend the Holy Qurbana presided by our Pope Francis in this bleautiful land (Zayed Sports City....Abu Dhabi). Our sincere gratitude to the great leaders and loving people of this blessed and beautiful nation, the United Arab Emirates. With Prayers ....May God Bless All.

Recent Posts

കര്‍ദിനാള്‍ ഫിലിപ് നേരി സിസിബിഐ പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…

3 days ago

ലത്തീന്‍ ദിവ്യബലിക്ക് റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…

4 days ago

4rth Sunday_എതിർക്കപ്പെടുന്ന അടയാളം (ലൂക്കാ 2:22-40)

യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…

4 days ago

അമേരിക്കയിലെ വിമാനാപകടം : അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…

5 days ago

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വാതില്‍ തുറന്നിടാന്‍ ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരോട് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…

6 days ago

ഇന്ത്യയില്‍ ക്രൈസ്തവര്‍ ആശങ്കയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ദിനാള്‍ ഫിലിപ്പ് നേരി

  അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…

1 week ago