
അനിൽ ജോസഫ്
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതാ വൈദികനും സാമൂഹ്യസേവന രംഗത്ത് മികച്ച സേവനം കാഴ്ച വെയ്ക്കുകയും ചെയ്ത മോണ്.എ.ജയിംസിന്റെ ജീവിതം പശ്ചാത്തലമാക്കി തയ്യാറാക്കിയ “വക്കീലച്ചന്റെ ധന്യജീവിതം” പുറത്തിറങ്ങി. നെയ്യാറ്റിന്കര വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല് സെന്റെറില് നെയ്യാറ്റിന്കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് പുനലൂര് രൂപത ബിഷപ്പ് ഡോ.സെല്വിസ്റ്റര് പൊന്നുമുത്തന് കോപ്പി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
തിരുവനന്തപുരം, നെയ്യാറ്റിന്കര രൂപതകളില് സേവനം അനുഷ്ടിച്ച മോണ്.എ.ജയിംസ് നെയ്യാറ്റിന്കരയിലെ മരിയാപുരത്താണ് ജനിച്ചത്. തിരുവനന്തപുരം രൂപതയില് രൂപതാ കോടതിയില് ജഡ്ജും ജൂഡിഷ്യല് വികാരിയുമായി സേവനമനുഷ്ടിച്ചു. നെയ്യാറ്റിന്കര രൂപത സ്ഥാപിതമായതിന് ശേഷം രൂപതയുടെ ജുഡിഷ്യല് വികാർ, കോര്പ്പറേറ്റ് മാനേജന്, തുടങ്ങി വിവിധ സ്ഥാനങ്ങളില് പ്രവര്ത്തിച്ചു.
ആലുവ പൊന്തിഫിക്കല് സെമിനാരിയില് തത്വശാസ്ത്ര മേധാവിയായി സേവനമനുഷ്ടിച്ച കാലത്തെ അച്ചന്റെ പ്രമുഖരായ ശിഷ്യരാണ് കര്ദിനാള് ക്ലിമിസ് കാതോലിക്കാ ബാവ, ബിഷപ്പ് ഡോ.സെല്വിസ്റ്റര് പൊന്നുമുത്തന്, ബിഷപ് സെബാസ്റ്റ്യന് തെക്കതേച്ചേരില്, ബിഷപ് ജോസഫ് പെരുന്തോട്ടം, ബിഷപ്പ് പോള് ആന്റണി മുല്ലശ്ശേരി, ബിഷപ്പ് ജയിംസ് ആനാപറമ്പില് തുടങ്ങിയവര്.
നെയ്യാറ്റിന്കര രൂപതയിലെ ഇമ്മാനുവല് കോളേജും, പാവപ്പെട്ട ആണ്കുട്ടികള്ക്കായി വെളളനാടിലെ നവജീവന് ഹോംമും അച്ചന്റെ ദീര്ഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. മോണ്.എ.ജയിംസിന്റെ സേവനങ്ങളുടെ അംഗീകരാമായി 2005 ല് ” പ്രിലേറ്റ് ഓഫ് ഓണര്” ബഹുമതി നല്കി പോപ്പ് ജോണ് പോൾ രണ്ടാമനും (വിശുദ്ധ ജോൺ പോൾ രണ്ടാമൻ) ആദരിച്ചു.
പി.ദേവദാസാണ് പുസ്തകം രചിച്ചത്. ചടങ്ങില് മോണ്.ജി.ക്രിസ്തുദാസ്, ഫാ.ജോയിസാബു, ആറ്റുപുറം നേശന്, ഡി.രാജു, ജോജി ടെന്നിസണ്, ബേബി തോമസ് തുടങ്ങിയവര് പങ്കെടുത്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.