ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിൽ ഏതാണ്ട് ഇരുപത്തി അഞ്ച് വർഷത്തോളം ഡീക്കൻ എന്ന അവകാശവാദവുമായി വിവിധ രൂപതാ ദേവാലങ്ങളിൽ തിരുക്കർമ്മങ്ങളിൽ സഹായിയായി നിലകൊണ്ടിരുന്ന മൈക്കിൾ പ്രസന്റേഷന്റെ ഡീക്കൻ പദവി വ്യാജമാണെന്ന് കണ്ടെത്തി. ആലപ്പുഴയിലെ വട്ടായാൽ സെന്റ് പീറ്റേഴ്‌സ് ഇടവകാംഗമാണ് ഇദ്ദേഹം.
തിരുവസ്ത്രങ്ങൾ അണിഞ്ഞ് സഹകാർമ്മികനായും സഹായിയായുംതിരുനാളുകൾക്കും മറ്റും സ്ഥിരസാന്നിധ്യമായിരുന്ന ഇദ്ദേഹത്തിനെതിരെ പരാതികൾ എത്തിത്തുടങ്ങിയതോടെയാണ് രൂപത അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ ഡീക്കൻപദവി വ്യാജമാണെന്ന് തിരിച്ചറിയുകയും രൂപത മൈക്കിൾ പ്രസന്റേഷനെ ഇതിൽ നിന്ന് വാക്കാൽ വിലക്കുകയും ചെയ്തിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഡീക്കൻ പദവിയിൽ 25 വർഷം പിന്നിടുന്ന തനിക്ക് പരിശുദ്ധ പിതാവ് തനിക്ക് നൽകിയ ആശംസാപത്രം നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുയുണ്ടായി. ഇത് വിശ്വാസികളിൽ കൂടുതൽ ആശങ്കയും സംശയവും ഉളവാക്കി. തുടർന്നാണ് സഭയിൽ ശുശ്രൂഷകൾ നിർവഹിക്കുന്നതിൽ നിന്ന് വിലക്കികൊണ്ട് ആലപ്പുഴ രൂപത ഉത്തരവിറക്കിയത്.
ഉത്തരവിന്റെ പൂർണ്ണരൂപം
സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…
സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…
യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…
അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…
This website uses cookies.