അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: പെന്തക്കുസ്താ തിരുനാളായ മെയ് 31 നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നു. കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രാർത്ഥനയും ആഘോഷവും നടത്തുന്നതിനുള്ള ഒരുക്കം ഇതിനോടകംതന്നെ പൂർത്തിയായി. ഭവനങ്ങളിൽ നടത്തുന്ന പ്രാർത്ഥനയുടെ ആരാധനാക്രമം ഇടവകവികാരിമാർക്കും ഇടവക വിദ്യാഭ്യാസ സെക്രട്ടറിമാർക്കും നൽകിക്കഴിഞ്ഞു.
വിദ്യാഭ്യാസ കമ്മീഷന്റെ ഓഫീസ് നിലനിൽക്കുന്ന രൂപതയുടെ ആത്മീയ കേന്ദ്രമായ ലോഗോസ് പാസ്റ്ററൽ സെന്റർ പൂർണ്ണമായും സർക്കാരിന്റെ ക്വാറന്റൈൻ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയെങ്കിലും വിദ്യാഭ്യാസ ദിനാഘോഷങ്ങൾ കൃത്യതയോടെ ക്രമീകരിക്കുവാൻ സാധിച്ചുവെന്ന് ഫാ.ജോണി കെ.ലോറൻസ് പറഞ്ഞു.
ജൂൺ 1 മുതൽ NET-ന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. അതിന്റെ ഭാഗമായുള്ള NET അംഗങ്ങളുടെ സാമ്പത്തിക സ്റ്റേറ്റ്മെന്റ് വിതരണോദ്ഘാടനം കുഴിച്ചാണി ഇടവക എക്സിക്യൂട്ടീവിന് നൽകി ഫാ.രാഹുൽ ബി.ആന്റോ നിർവ്വഹിച്ചു. ജൂൺ 7 മുതൽ നോളജ് ക്ലബ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. NET ഓഫീസ് പത്താംകല്ലിൽ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.