Categories: Diocese

മുതിയാവിളയില്‍ വിപുലമായ ഒരുക്കങ്ങള്‍

14-ന് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമത്തില്‍ നിന്ന് കാട്ടാക്കടയിലേക്ക് ദീപ ശിഖാ പ്രയാണം

അനിൽ ജോസഫ്

കാട്ടാക്കട: ഫാ.അദെയോദാത്തൂസിനെ ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായി അച്ചന്‍റെ കര്‍മ്മ മണ്ഡലമായിരുന്ന മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ദേവാലയത്തിലും അച്ചന്‍ സേവനമനുഷ്ടിച്ചിരുന്ന മറ്റ് ദേവാലയങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

14 ഞായറാഴ്ച രാവിലെ പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നടക്കുന്ന സമൂഹ ദിവ്യ ബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. സമൂഹ ദിവ്യബലിക്ക് കാട്ടാക്കട ഫൊറോന വികാരിയും സെന്‍റ് ആല്‍ബര്‍ട്ട് ഇടവക വികാരിയുമായ ഫാ.വല്‍സലന്‍ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. കാര്‍മ്മല്‍ഹില്‍ ആശ്രമം പ്രിയോര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍ (ഓ.സി.ഡി.) വചനം പങ്കുവയ്ക്കും. തുടര്‍ന്ന്, ഫാ.അദെയോദാത്തൂസിന്‍റെ കബറിടത്തില്‍ നടക്കുന്ന ഒപ്പീസിനും വിശ്വാസ ദീപശിഖാ ആശീര്‍വാദത്തിനും കാര്‍മ്മല്‍ഹില്‍ ആശ്രമം മുന്‍ പ്രോസ്റ്റുലേറ്റര്‍ ഡോ.പാട്രിക് മുത്തേരില്‍ (ഓ.സി.ഡി.) നേതൃത്വം നല്‍കും.

തുടര്‍ന്ന്, ഫാ.വല്‍സലന്‍ജോസ് വിശ്വാസ ദീപശിഖ ഏറ്റ് വാങ്ങും. പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമത്തില്‍ നിന്നാരംഭിക്കുന്ന വിശ്വാസ ദീപശിഖാ പ്രയാണം, വലിയച്ചന്‍ സേവനമനുഷ്ടിച്ചിരുന്ന ദേവാലയങ്ങളില്‍ പ്രയാണം ചെയ്ത് രാത്രി 10 മണിയോടെ മുതിയാവിള ദേവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന്, 19 വരെ മുതിയാവിള ദേവാലയത്തില്‍ ദീപശിഖ കെടാവിളക്കായി സൂക്ഷിക്കും.

19-ന് വൈകിട്ട് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലേക്ക് വിശ്വാസ ദീപശിഖാ പ്രയാണം നടക്കും. വൈകിട്ട് 4-ന് കാര്‍മ്മല്‍ഹില്‍ ആശ്രമത്തിലെത്തുന്ന ദീപ ശിഖ ആശ്രമം സുപ്പീരിയര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍ സ്വീകരിക്കും. തുടര്‍ന്ന്, ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ബിഷപ് ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്‍റെയും ഭൗതീക ശരീരം സ്ഥിതിചെയ്യുന്ന കബറിടങ്ങളില്‍ തിരി തെളിക്കും.

20-ന് വൈകിട്ട് 4.30-ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, കൊല്ലം രൂപതാ ബിഷപ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി, പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോട്ടാര്‍ രൂപതാ മെത്രാന്‍ ഡോ.നസറയില്‍ സൂസൈ, കുഴിത്തുറ രൂപതാ ബിഷപ് ഡോ.ജെറോംദാസ് വറുവേല്‍, മലബാര്‍ പ്രൊവിന്‍സ് പ്രൊവിഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കുടപ്പാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരാവും.

ദിവ്യബലി മധ്യേ ബിഷപ്പ് ബെന്‍സിഗറിനെയിം ഫാ.അദെയോദാത്തൂസിനെയും ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ദൈവദാസ പദവിയില്‍ ഉയര്‍ത്തി പ്രഖ്യാപനം നടത്തും. തുടര്‍ന്ന്, പൊതു സമ്മേളനം.

21-ന് മുതിയാവിളയില്‍, വൈകിട്ട് 4.45-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന കൃതജ്ഞതാബലിയും തുടര്‍ന്ന്, അനുസ്മരണ സമ്മേളനവും uണ്ടായിരിക്കും.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago