സുസ്മിൻ സെബാസ്റ്റ്യൻ
തിരുവനന്തപുരം: കേരള പോലീസ് ഫേസ്ബുക്ക് പേജ്, ന്യൂയോർക് പോലീസ് ഫേസ്ബുക് പേജിനെയും മറികടന്ന് സോഷ്യൽ മീഡിയ രംഗത്ത് ഏറ്റവും കൂടുതൽ പേർ പിൻതുടരുന്ന ഫേസ്ബുക്ക് പേജ് ആയി മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപന വേളയിൽ മുഖ്യ മന്ത്രിയിൽ നിന്നും ശ്രീ. അരുൺ ബി.റ്റി. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഈ തേവൻപാറക്കാരൻ നെയ്യാറ്റിൻകര രൂപതയ്ക് അഭിമാനമായി മാറിയിരിക്കുന്നു.
കേരള പോലീസ് ഫേസ്ബുക്ക് പേജ് അഡ്മിന്മാരിൽ ഒരാളാണ് ശ്രീ. അരുൺ ബി.റ്റി. ഫേസ്ബുക്ക് ഇന്ത്യ മേധാവി ശ്രീ. സത്യ യാദവ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ Ips, എ.ഡി.ജി.പി. ശ്രീ. മനോജ് എബ്രഹാം Ips, കേരള റെയിൽവേ പോലീസ് എസ്.പി. മെറിൻ ജോസഫ് Ips എന്നിവരുടെ സാനിധ്യത്തിൽ ആണ് അരുൺ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.
തദവസരത്തിൽ തന്നെ അരുൺ കേരള റെയിൽവേ പൊലീസിന് വേണ്ടി സംവിധാനം ചെയ്ത ‘ശ്രദ്ധ, ടേക്ക് കെയർ, ബിവെയർ’ എന്നീ ഹ്രസ്വ ചിത്രങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേരള റെയിൽവേ പോലീസ് എസ്.പി. മെറിൻ ജോസഫ് Ips -ന് ഹ്രസ്വ ചിത്രങ്ങളുടെ സി.ഡി. കൈ മാറി നിർവഹിച്ചു.
അരുൺ കേരള പോലീസിനു വേണ്ടി സംവിധാനം ചെയ്ത ‘വൈറൽ’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ ഫാത്തിമാ മാതാ ഇടവകാംഗവും ബാലരാമപുരം ഫെറോന വികാരി വെരി.റവ.ഫാ. ഷൈജു ദാസിന്റെ സഹോദര പുത്രനും ആണ് ശ്രീ.അരുൺ ബി.റ്റി.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.