അനൂപ്.ജെ.ആർ പാലിയോട്
പെരുങ്കടവിള: “മുക്തി 2k18” എന്നപേരിൽ ലഹരി വിരുദ്ധ പരിപാടി വിജയമാക്കി പെരുങ്കടവിള ഫൊറോന. LCYM പെരുങ്കടവിള ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.
“മുക്തി 2k18”-ൽ പങ്കെടുത്ത യുവജനങ്ങൾ ലഹരിക്ക് തങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്നു പ്രതിജ്ഞ ചെയ്തു. LCYM പാലിയോട് യൂണിറ്റിലെ യുവജനങ്ങൾ ഫ്ലാഷ് മൊബും ഷോർട്ട് ഡ്രാമായും അണിയിച്ചൊരുക്കി “മുക്തി 2k18” ആവേശമാക്കി മാറ്റി.
LCYM ഫൊറോന ഡയറക്ടർ ഫാ. അജീഷ് ക്രിസ്തുദാസാണ് യുവജനങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തത്.
LCYM പെരുങ്കടവിള യൂണിറ്റായിരുന്നു “മുക്തി 2k18”-ന് അതിഥേയത്വം വഹിച്ചത്.
LCYM ഫൊറോന പ്രസിഡന്റ് ശ്രീ.അനൂപ്.ജെ.ആർ പാലിയോട്, ഫൊറോന ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റിൻ ദാസ് മണ്ണൂർ,ഫൊറോന ട്രഷറർ ശ്രീ.സുവിൻ വി. തൊട്ടവാരം, ഫൊറോന കൗൺസിലർ ശ്രീ.സതീഷ് ഇടഞ്ഞി, ശ്രീ.അനീഷ് ചാമവിള എന്നിവരും വിവിധ യൂണിറ്റ് പ്രസിഡന്റുമാരും യൂണിറ്റുകളിലെ യുവജനങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ പ്രതിജ്ഞ* – “ജീവിതമാണ് ലഹരി”
മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളേയും കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.