
സാമൂഹിക സഭാപ്രബോധനങ്ങളുടെ രാജ്യാന്തര കൂട്ടായ്മ.
7-Ɔമത് സംഗമം ഇറ്റലിയില്‍
വടക്കെ ഇറ്റലിയിലെ വെറോണ നഗരത്തില്‍ സംഗമിച്ച സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ 7-Ɔമത് സംഗമത്തിന്
(Festival VII of the Social Teachings of the Church) നവംബര്‍ 23-Ɔ൦ തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ആഹ്വാനംചെയ്തത്. വെറോണാ രൂപതാദ്ധ്യക്ഷന് ബിഷപ്പ് ജുസേപ്പെ സേന്തിവഴിയാണ് പാപ്പാ സന്ദേശം അയച്ചത്. 26-Ɔ൦ തിയതി ഞായറാഴ്ച സംഗമം സമാപിക്കും.
മാറ്റത്തിനുള്ള സന്നദ്ധതയാണ് വിശ്വസ്തത
‘മാറ്റം രാജഭക്തിയാണ്,’ Loyalty is Change എന്നതാണ് സമ്മേളനത്തിന്റെ സൂത്രവാക്യം. വിശ്വസ്തതയുടെ അടയാളമാണ് മാറ്റത്തിനുള്ള സന്നദ്ധതയെന്ന്, സമ്മേളനത്തിന്റെ മുഖ്യപ്രമേയത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് നമ്മെ ആശ്ചര്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യേണ്ട യുക്തിപരമായ ധ്യാനമാണെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു.
വിശ്വാസത്തിന്റെ പിതാവും മാറ്റത്തിനു മാതൃകയും – അബ്രാഹം!
വിശ്വാസത്തിന് മാതൃകയായിട്ടാണ് അബ്രാഹം വിശുദ്ധഗ്രന്ഥത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ പൂര്‍വ്വപിതാവായ അബ്രാഹം അതിലേറെ മാറ്റത്തിന്റെ മാതൃകയാണ്. തന്റെ നാടും വീടും വിട്ടിറങ്ങാന്‍ ആജ്ഞാപിച്ച ദൈവത്തിന്റെ വാക്കുകള്‍ കേട്ട് ഇറങ്ങി പുറപ്പെടാനുള്ള വിശ്വസ്തതയും വിശ്വാസധീരതയുമാണ് പൂര്‍വ്വപിതാവായ അബ്രാഹത്തില്‍ നാം കണേണ്ടത്. ദൈവത്തോടു വിശ്വസ്തനായിരിക്കാന്‍ വേണ്ടി അബ്രാഹം മാറ്റത്തിന് സന്നദ്ധനായി (ഉല്പത്തി 12, 1-2).
മാറ്റത്തിന്റെ രണ്ടു മുഖങ്ങള്‍
അബ്രാഹം കാണിച്ചു തരുന്നത് മാറ്റത്തിന്റെ രണ്ടു മുഖങ്ങളാണ് അല്ലെങ്കില്‍ മാറ്റത്തിന്റെ രണ്ടു ഭാവങ്ങളാണ്. ആദ്യത്തേത് വിശ്വാ
നവംബര്‍ 26-ന് സമാപിക്കുന്ന സംഗമത്തിന്റെ സംഘാടകര്‍ സാമൂഹിക സഭാപ്രബോധനങ്ങളുടെ പ്രയോക്താക്കളാണ്
Promoters of the Social Doctrines of the Church.
(William Nellikkal)
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.