ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: മാര്‍ച്ച് 29-Ɔο തിയതി തപസ്സുകാലത്തെ മൂന്നാംവാരം വെള്ളിയാഴ്ച ലോകമെമ്പാടും ദൈവികൈക്യത്തിന്‍റെ 24-മണിക്കൂര്‍ ആചരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് വത്തിക്കാനിലെ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിൽ. ലോകം ദൈവിക കാരുണ്യത്തില്‍ മുഴുകേണ്ട ദിവസമായിരിക്കണം മാര്‍ച്ച് 29 എന്ന് ആഗോള കത്തോലിക്കാരോട് വത്തിക്കാൻ ആഹ്വാനം ചെയ്യുന്നു.
ഇടവകകളിലും, തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും, യുവജനകേന്ദ്രങ്ങളിലും, സന്ന്യാസ സമൂഹങ്ങളിലും ഒരു മണിക്കൂറെങ്കിലും അനുതാപശുശ്രൂഷ നടത്തിക്കൊണ്ടും പാപമോചനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും എല്ലാപ്രായക്കാരായ വിശ്വാസികള്‍ക്കും ദൈവിക ഐക്യത്തിലേയ്ക്കും കാരുണ്യത്തിലേയ്ക്കും തിരികെ വരാനുള്ള അവസരമാണ് ഈ ദിനം ആഹ്വാനംചെയ്യുന്നത്.
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍, 29-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അനുതാപശുശ്രൂഷ നടത്തും. അന്നേദിവസം വ്യക്തിഗതമായി പാപമോചനം തേടുന്നതിനുള്ള അവസരവും ലഭ്യമായിരിക്കുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിൽ അറിയിക്കുന്നു.
2016-ല്‍ കാരുണ്യത്തിന്റെ ജൂബിലിവര്‍ഷത്തിലാണ് എല്ലാ വർഷവും തപസ്സുകാലത്ത് “ദൈവികൈക്യത്തിന്‍റെ 24 മണിക്കൂര്‍” എന്ന ശീര്‍ഷകത്തില്‍ അനുരഞ്ജനത്തിന്റെ ദിനം ആചരിക്കണമെന്ന ആഹ്വാനം ഫ്രാന്‍സിസ് പാപ്പാ നല്കിയത്. “കാരുണ്യവും കാരുണ്യം തേടുന്നവരും” (Misericordia et Misera) എന്ന അപ്പസ്തോലിക കത്തിലൂടെയാണ് പാപ്പാ ഈ ദിനം പ്രബോധിപ്പിച്ചിട്ടുള്ളത്.
തപസ്സിലെ നാലാം ഞായറിനോടു ചേര്‍ന്നുള്ള വെള്ളിയാഴ്ചയോ, സൗകര്യപ്രദമായ മറ്റേതെങ്കിലും ദിനത്തിലോ ഈ അനുരഞ്ജനദിനം ആചരിക്കപ്പെടുന്നു. ധാരാളം രൂപതകളില്‍ ഈ ദിനം ജനകീയമായിക്കഴിഞ്ഞു. ആഗോളസഭ ഈ ദിനം ഒത്തൊരുമയോടെ ആചരിക്കുമ്പോള്‍ ലോകം മുഴുവനും ദൈവിക കാരുണ്യത്തില്‍ മുഴുകുന്ന ഒരു ദിനമായി ഈ ദിനം മാറും.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്‍ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.