Categories: Vatican

പ്രതീകാത്മകമായി ‘ഹിരോഷിമ കെടാവിളക്ക്’ അണച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ ആണവ വിമുക്ത ലോകത്തിനുള്ള യത്നത്തിൽ

പ്രതീകാത്മകമായി 'ഹിരോഷിമ കെടാവിളക്ക്' അണച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ ആണവ വിമുക്ത ലോകത്തിനുള്ള യത്നത്തിൽ

ഫാദര്‍ വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: ആണവവിമുക്ത ലോകത്തിനായുള്ള ശ്രമത്തില്‍ പങ്കുചേര്‍ന്ന് ഹിരോഷിമയിലെ സ്മാരകവേദിയില്‍നിന്നും കൊളുത്തിയ ദീപം ഫ്രാൻസിസ് പാപ്പാ പ്രതീകാത്മകമായി ഊതിയണച്ചു. മാര്‍ച്ച് 20-Ɔο തിയതി ബുധനാഴ്ച, പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെത്തിയ “ഭൂമിക്കായുള്ള സമാധാന സഞ്ചാരികളുടെ സംഘടന”യുടെ പ്രതിനിധികളെ (The Caravan of the Earth) അഭിവാദ്യംചെയ്യുകയും, ആണവ വിമുക്തമായ ലോകത്തിനായുള്ള അവരുടെ പരിശ്രമത്തിന് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തുകൊണ്ട്, തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

സമാധാന സഞ്ചാരികള്‍ തങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന, ജപ്പാനിലെ ഹിരോഷിമ അണുബോംബു വിതച്ച മഹാദുരന്തത്തിന്‍റെ സ്ഫോടന സ്മാരക വേദിയിലെ സമാധാനത്തിന്റെ കെടാവിളക്കില്‍നിന്നും കൊളുത്തിയെടുത്ത ദീപം അണച്ചുകൊണ്ടാണ്, ലോകത്തിന് ആണവ വിമുക്തമായ ഒരു ഭാവിയുണ്ടാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട അണുബോംബിന്റെ സ്മാരകവേദിയിലെ കെടാവിളക്ക്, ആണവയുദ്ധങ്ങളും ആണവായുധങ്ങളും ഭൂമുഖത്തുനിന്നും ഇല്ലാതായി ലോകം സമ്പൂര്‍ണ്ണമായും ആണവ വിമുക്തമാകുമ്പോള്‍ മാത്രമാണ് അണയ്ക്കുന്നത്. എന്നാൽ, ആണവ നശീകരണശേഷിയുടെ ഇല്ലായ്മചെയ്യലിനുള്ള പ്രചോദനമായാണ് “സമാധാന സഞ്ചാരികളുടെ സംഘടന”യ്ക്കൊപ്പം പാപ്പാ വത്തിക്കാനില്‍ പ്രതീകാത്മകമായി ഹിരോഷിമ കെടാവിളക്ക് അണച്ചത്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

3 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago