സി.റൂബിനി സി.റ്റി.സി.
വത്തിക്കാൻ സിറ്റി: മാധ്യമങ്ങളെ ഉപയോഗിക്കേണ്ടത് സത്യവും നീതിയും കെട്ടിപ്പടുക്കാൻ, നശിപ്പിക്കാനാവരുതെന്ന് ഫ്രാൻസിസ് പാപ്പാ. ശനിയാഴ്ച, വിശുദ്ധ ക്ലമന്‍റീനാ ഹാളില്‍ വച്ച് വിദേശ മാധ്യമ പ്രവർത്തകരുടെ ഇറ്റലിയിലുള്ള സംഘടനയുമായി കൂടിക്കാഴ്ച നടത്തുന്നകയായിരുന്നു പാപ്പാ. സംഘടനയുടെ പ്രസിഡണ്ടായ എസ്മ ചക്കീർ സ്ഥാനമൊഴിയുകയും, പുതിയ പ്രസിഡന്റായി പത്രീസ്സീയാ തോമസ് സ്ഥാനമേൽക്കുകയും ചെയ്യുന്ന അവസരവുമായിരുന്നു ഇത്.
സഭയിലുള്ള മുറിവുകളിൽ മാധ്യമ പ്രവർത്തനം കൈവെക്കുമ്പോഴും, പലപ്പോഴും അകാരണമായി കുറ്റം ആരോപിക്കുമ്പോൾ പോലും താനും സഭയും മാധ്യമ പ്രവർത്തനത്തെ ആദരിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. സത്യാന്വേഷണത്തിന് നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, സത്യമാണ് നമ്മെ സ്വതന്ത്രരാകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തനം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എന്നതിൽ സംശയമില്ല, അതുപോലെ തന്നെ പ്രധാനമാണ് അതിന്‍റെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യവുമെന്ന് ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ, മാധ്യമ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങളും, ചിത്രങ്ങളും, സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവയും സൂക്ഷിച്ചു കൈകാര്യം ചെയ്യപ്പെടണമെന്നും അവരെ ഉദ്‌ബോധിപ്പിച്ചു.
മാധ്യമ പ്രവർത്തനങ്ങളിൽ എളിമയുടെ പങ്ക് വലുതാണെന്ന് പറഞ്ഞ പാപ്പാ സത്യാന്വേഷണത്തിന് എളിമ എത്രമാത്രം അത്യാവശ്യമാണെന്നും, ‘എല്ലാമറിയാം’ എന്ന അനുമാനത്തിൽ നിന്നും ‘പൂർണ്ണമായും അറിയാൻ കഴിയില്ല’ എന്ന യാഥാർഥ്യത്തിലേയ്ക്ക് കടന്നുവരണമെന്നും പറഞ്ഞു. കാരണം, എളിമ സത്യാന്വേഷണത്തിന്റെ ആരംഭമാണെന്നും, എളിമയുള്ള മാധ്യമപ്രവർത്തകൻ മുൻവിധികളിൽ നിന്ന് സ്വതന്ത്രരാണെന്നും അതിന് ധൈര്യം ആവശ്യമാണെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.
ലോകത്തിലെ സഹനങ്ങളുടെ മുന്നില്‍ പ്രത്യാശയെ പ്രതിബിംബിക്കുന്ന ഒരു കണ്ണാടിയായും, എളിമയും സ്വാതന്ത്ര്യവുമുള്ളവരായും ചരിത്രത്തിൽ മുദ്ര പതിപ്പിക്കാൻ ഏവർക്കും സാധിക്കട്ടെ എന്നാശംസിച്ച് കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.