ഫാ.ലിനുസ് ബിവേര
മറയൂർ: വിജയപുരം രൂപതയിലെ മറയൂർ മേഖലാതല ബി.സി.സി. കൂട്ടായ്മ സംഗമവും തിരുഹൃദയ വർഷ സമാപനവും സംയുക്തമായി ആഘോഷിച്ചു. വിജയപുരം മെത്രാസന മന്ദിരത്തിൽ അഭിവന്ദ്യ ബൊനവന്തൂരാ അരാന OCD പിതാവ് 1938-ൽ തിരുഹൃദയ പ്രതിഷ്ഠ നടത്തിയതിന്റെ 80-Ɔο വർഷത്തിന്റെ സ്മരണയിൽ രൂപതയിൽ സമാരംഭിച്ച തിരുഹൃദയവർഷ ആചരണത്തോട് അനുബന്ധിച്ചാണ് മറയൂർ മേഖല തിരുഹൃദയ സംഗമവും കുടുംബ കൂട്ടായ്മ (BCC-അടിസ്ഥാന ക്രൈസ്‌തവ സമൂഹം) ഭാരവാഹികളുടെയും, ശുശ്രൂഷ സമിതി അംഗങ്ങളുടെയും സെമിനാറും സംഘടിപ്പിച്ചത്. മറയൂർ സെന്റ് മേരിസ് ദേവലയത്തിൽ വച്ച് മാർച്ച് 3 ഞായറാഴ്ചയായിരുന്നു ബി.സി.സി. കൂട്ടായ്മ സംഗമവും തിരുഹൃദയ വർഷ സമാപനവും നടത്തപ്പെട്ടത്.
രാവിലെ 9.30-ന് കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സെമിനാർ രൂപത ചാൻസലർ മോൺ.ജോസ് നവാസ് ഉത്ഘാടനം ചെയ്തു. ഉദ്‌ഘാടന സമ്മേളനത്തിന് മറയൂർ ഫോറോന സെക്രട്ടറി ഫാ.ബ്രിട്ടോ വില്ലുകുളം സ്വാഗതവും, ഫോറോന വികാരി ഫാ.ജോസ് കൈതക്കുഴി കൃതഞ്ജതയും അർപ്പിച്ചു. തുടർന്ന്, വിവിധ ശുശ്രൂഷാ ഭാരവാഹികൾക്കുള്ള ക്ലാസുകൾ നടത്തപ്പെട്ടു.
വിവിധ ഫോറങ്ങളുടെ പ്രതിനിധികൾക്ക് കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് താന്നിക്കാപ്പറമ്പിലും; സാമൂഹികശുശ്രൂഷ അംഗങ്ങൾക്ക് കെ.ആർ.എൽ.സി.സി. അസോ.ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിലും; കുടുംബപ്രേഷിത ശുശ്രൂഷ അംഗങ്ങൾക്ക് കെ.ആർ.എൽ.സി.സി. മീഡിയ സെക്രട്ടറി മോൺ.ജോസ് നവാസും; അജപാലന ശുശ്രൂഷ അംഗങ്ങൾക്ക് ഫാ.ഫാമിൽട്ടണും; അല്മായ ശുശ്രൂഷ അംഗങ്ങൾക്ക് കെ.ആർ.എൽ.സി.സി. അല്മായ സെക്രട്ടറി ഫാ.ഷാജ്കുമാറും; യുവജനങ്ങൾക്ക് കെ.ആർ.എൽ.സി.സി. യുവജന സെക്രട്ടറി ഫാ.പോൾ സണ്ണിയും, വിജയപുരം രൂപതാ KCYM ഡയറക്ടർ ഫാ.വിയാനിയും ക്ലാസുകൾ നയിച്ചു.
തുടർന്ന്, അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ക്ലാസുകൾ നയിച്ച കെ.ആർ.എൽ.സി.സി.യിൽ നേതൃത്വം നൽകുന്ന വൈദികരും ഫോറോനയിലെ വൈദികരും സഹകാർമ്മികരായി.
സെമിനാറിൽ മറയൂർ മേഖലയിലെ എല്ലാ ഇടവകകളിലും നിന്ന് ഓരോ ശുശ്രൂഷകളുടെയും പ്രതിനിധികളും അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മേഖലയിൽ നിന്നും നിരവധി വിശ്വാസികളും പങ്കെടുത്തു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.