പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാന്‍ മരണം ഒരു അനിവാര്യതയാണ്; പ്രകൃതി നിയമമാണ്. ഒരു രഹസ്യം മഹാരഹസ്യമായിട്ട് മാറുന്നത് അതുള്‍ക്കൊളളുന്ന തനിമയും, നിഗൂഡതയും, സങ്കീര്‍ണ്ണതയും ഉള്‍പ്പിരിവുകളും തമ്മിലുളള ഇഴപിരിയാത്ത ബന്ധം കൊണ്ടാണ്. രഹസ്യം അനാവരണം ചെയ്യുമ്പോള്‍ പരസ്യമായിത്തീരുന്നു. രഹസ്യം ക്ഷണിമാണ്; സ്ഥായിയായ ഒരു അവസ്ഥ അവകാശപ്പെടാന്‍ കഴിയാതെ പോകുന്നു.
ഉദയം കഴിഞ്ഞാല്‍ അസ്തമയം. വിടര്‍ന്നാല്‍ കൊഴിയും. മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജീവന്റെ തുടര്‍ചലനത്തെ വിസ്മരിക്കാനാവില്ല. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സൃഷ്ടവസ്തുക്കളെല്ലാം ക്ഷയോന്മുഖമാണ്. അക്ഷയം, അനശ്വരത, അമരത്വം അവകാശപ്പെടാന്‍ “ആത്മാവിന്” മാത്രമേ കഴിയൂ; മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ഒരു തച്ചുശാസ്ത്രം!! പരീക്ഷണ ശാലകളില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയാത്ത ശാസ്ത്രം; ഒരു മഹാരഹസ്യമാകുന്നത് ഈ മുഹൂര്‍ത്തത്തിലാണ്. നല്ല പ്രായത്തില്‍ 98% ആള്‍ക്കാരും മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല എന്നത് പരമാര്‍ഥമാണ്. എന്നാല്‍ 2% പേര്‍ മരണത്തെ വിലക്ക് വാങ്ങുന്നവരാണ്. നാമതിനെ “ആത്മഹത്യ” എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു. ജീവന്റെ ഉടയവന്‍ ദൈവമാണ്. അതിനാല്‍ ആത്മഹത്യ ചെയ്യാന്‍ നമുക്ക് അവകാശമില്ല. സര്‍ക്കാര്‍ പോലും നിയമത്തിന്റെ പിന്‍ബലത്തില്‍ ആത്മഹത്യയെ കുറ്റമായി കാണുകയും ശിക്ഷിക്കുകയും ചെയ്യുന്നു.
മരണത്തിനപ്പുറമൊരു ജീവിതമുണ്ടെന്നും, അതിന്റെ അവസ്ഥ എന്തെന്നും നാളിതുവരെ ശാസ്ത്രീയമായി വെളിപ്പെടുത്താന്‍ കഴിയാത്തത് മരണത്തിന്റെ “രഹസ്യാത്മകത” വിളിച്ചോതുന്നതാണ്. ദൈവശാസ്ത്രപരമായി മരണാനന്തര ജീവിതത്തെക്കുറിച്ച് എല്ലാ മതങ്ങളും പറയുന്നുണ്ട്. വ്യത്യസ്ത വ്യാഖ്യാനങ്ങളും നല്‍കുന്നുണ്ട്.
ദൈവശാസ്ത്രവും, ജീവശാസ്ത്രവും, ആധുനിക ചികിത്സാ മാര്‍ഗ്ഗങ്ങളുമൊക്കെ കഴിവിന്റെ പരമാവധി കിണഞ്ഞു ശ്രമിക്കുന്നത് ജീവന്റെ ദിനങ്ങള്‍ നീട്ടിക്കിട്ടാനാണ്. ഐ.സി.യൂണിറ്റും, ഓക്സിജന്‍ കൃത്രിമമായി നല്‍കലുമൊക്കെ മരണത്തെക്കാള്‍ ജീവനെ സ്നേഹിക്കുന്നതുകൊണ്ട്. യേശു മരണത്തെ “നിദ്ര” എന്നുവിളിച്ചു. നിദ്ര വിട്ടുണരുമ്പോള്‍ ജീവന്റെ പ്രവാഹമായി. മരണം ഒരു യാഥാര്‍ഥ്യമെന്ന് അംഗീകരിക്കുന്നതിനോടൊപ്പം “നിത്യജീവനിലേക്കുളള” ഒരു പുതിയ വാതില്‍ തുറന്നു കാട്ടാന്‍ “ഉത്ഥാനം” അനിവാര്യമായി !!!
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.