തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭ സ്ഥാപക ദൈവദാസി മദർ പേത്രയുടെ 42ാം ചരമ വാർഷികാനുസ്മരണം നടത്തി. സ്നേഹനികേതൻ കോൺവന്റ് ചാപ്പലിൽ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാർമികത്വത്തിൽ അനുസ്മരണബലിയും കല്ലറയിൽ പ്രാർത്ഥനയും നടത്തി.
തുടർന്ന് പട്ടുവം, വെള്ളിക്കീൽ ഇടവകകളിൽ നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്കും ദീനസേവനസഭയുടെ സ്പെഷൽ സ്‌കൂളായ കാരക്കുണ്ട് ഡോൺബോസ്‌കോയിലെ കുട്ടികളിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
മദർ പേത്ര ഓർമയുടെ താളുകളിൽ എന്ന പുസ്തകത്തിന്റെ പ്രകാശനവും ബിഷപ് നിർവഹിച്ചു. സുപ്പീരിയർ ജനറൽ സിസ്റ്റർ ഡാനിയേല, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വന്ദന, ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട്, വികാരി ജനറൽമാരായ മോൺ. ക്ലാരൻസ് പാലിയത്ത്, മോൺ. ക്ലമന്റ് ലെയിഞ്ചൻ എന്നിവർ നേതൃത്വം നൽകി.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.