ജസ്റ്റിൻ ജോർജ്
മതത്തിന്റെ പേരിൽ നടത്തപെടുന്ന അക്രമങ്ങൾ സൗഹൃദങ്ങളെ കരുതി, ‘മതത്തെ വളച്ചൊടിക്കുന്ന ചില വ്യക്തികളുടെ പ്രശ്നങ്ങൾ’ മാത്രമായി അവതരിച്ച് ന്യായീകരിക്കുന്ന ക്രിസ്ത്യാനികളാണ് തീവ്ര ചിന്താഗതിക്കാർക്ക് വളം വെച്ച് കൊടുക്കുന്നത്. മതവും അതിന്റെ ആശയങ്ങളും തുറന്ന് ചർച്ച ചെയ്യപ്പെടും എന്ന അവസ്ഥ ഉണ്ടായാൽ, മൗനസമ്മതം മാറ്റി വെച്ച് തീവ്ര ചിന്താഗതിക്കാരെ എതിർക്കാൻ മിതവാദികൾക്ക് ഇറങ്ങേണ്ട നിർബന്ധിത സാഹചര്യം ഉണ്ടാകും. മിതവാദികൾ മൗനസമ്മതം തുടരുന്ന കാലത്തോളം ആരൊക്കെ വിചാരിച്ചാലും തീവ്ര ചിന്താഗതിക്കാരെ നിലക്ക് നിർത്താൻ സാധിക്കില്ല. എന്ത് ചെയ്താലും തങ്ങളുടെ ജീവിതത്തിന് ഒരു കുഴപ്പവും ഉണ്ടാകുന്നില്ല, തങ്ങൾക്ക് ഒരു ആവശ്യം വന്നാൽ ആശ്രയിക്കാൻ ആൾക്കാർ ഉണ്ട് എന്ന ചിന്താഗതി മിതവാദികളിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് മാറ്റി കൊടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിയുക.
തങ്ങളുടെ ജീവിത സാഹചര്യത്തെ ചെറുതായി എങ്കിലും ബാധിക്കും എന്ന തോന്നൽ ഉണ്ടായപ്പോൾ ഇന്ത്യയൊട്ടാകെ തെരുവിൽ ഇറങ്ങുകയും, മറ്റുള്ളവരെ തെരുവിൽ ഇറങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർ, ‘തീവ്ര ചിന്താഗതിക്കാർക്ക് എതിരെയും’ തെരുവിൽ ഇറങ്ങാനുള്ള പ്രോത്സാഹനം കൊടുക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണം. ചുരുക്കത്തിൽ ആ ഉത്തരവാദിത്വം സമാധാനമായി ഈ നാട്ടിൽ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരുടേതുമാണ്… ഓർക്കുക It’s high time for us to call a Spade a Spade!
‘ഇസ്ലാം സമാധാനമാണ്… മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒന്നും അതിൽ പറയുന്നില്ല, ചിലരുടെ തെറ്റിന്റെ പേരിൽ എല്ലാ മുസ്ലീങ്ങളെയും വേദനിപ്പിക്കല്ലേ, നാട്ടിൽ വർഗീയത ഉണ്ടാക്കി സംഘ പരിവാറുകാർക്ക് നേട്ടം ഉണ്ടാക്കരുതേ…’ എന്ന രീതിയിൽ ഉള്ള ഉപദേശങ്ങൾ സ്വീകരിച്ചു മടുത്തു. ആദ്യം മുതൽ അവസാനം വരെ മത പുസ്തകത്തിന്റെ മലയാളം പരിഭാഷ വായിച്ചിട്ടുള്ളതിനാൽ മതത്തിൽ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നല്ല പോലെ അറിയാം. ഏതെങ്കിലും പ്രത്യേക മതത്തിൽ പെട്ട മാതാപിതാക്കൾക്ക് ജനിക്കുന്നത് ആരുടെ എങ്കിലും കഴിവ് കൊണ്ടോ കഴിവ് കേട് കൊണ്ടോ അല്ലെന്ന് വിശ്വസിക്കുന്നതിനാൽ തൽക്കാലം ആ വിഷയം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
തീവ്ര ചിന്താഗതിക്കാർ പെൺകുട്ടികളെ പല രീതിയിൽ ചതിച്ചു മതം മാറ്റുന്നത് ഇസ്ലാം മതത്തിന്റെ പേരിലാണ്, മതത്തിന്റെ പേരിൽ നടത്തുന്ന തോന്ന്യാസങ്ങൾ ഇല്ലാതാക്കാൻ മുൻകൈ എടുക്കേണ്ടത് മുസ്ലീങ്ങൾ തന്നെയാണ്. അത് ചെയ്യാത്ത സാഹചര്യം ഉള്ളതിനാൽ ഞങ്ങളെ പോലുള്ളവർക്ക് അത് തുറന്ന് പറയുക അല്ലാതെ മറ്റു വഴിയില്ല. സ്വന്തം കുഞ്ഞുങ്ങളെക്കാൾ വലുതായി വ്യക്തിപരമായ സൗഹൃദങ്ങളെയോ, മതങ്ങളുടെ സൗഹാർദ്ദത്തെയോ, രാഷ്ട്രീയ താല്പര്യങ്ങളെയോ കാണുന്നതും ഇല്ല. മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് അല്ലെങ്കിൽ സഭാ നേതൃത്വത്തിന്റെ ഉത്തരവാദിത്വ കുറവ് കൊണ്ടാണ് കുട്ടികൾ ഇങ്ങനെ ഉള്ള ചതിയിൽ വീഴുന്നത് എന്ന രീതിയിൽ തീവ്രവാദികളെ ന്യായീകരിക്കാൻ ശ്രമിക്കുന്ന നിഷ്കളങ്കരോട് ഒന്നേ പറയാനുള്ളു…. പേപ്പട്ടി നാട്ടിൽ ഇറങ്ങി എന്ന് അറിഞ്ഞാൽ അതിനെ തല്ലി കൊല്ലാനാണ് നോക്കേണ്ടത്, അത് ചെയ്യാതെ വീടിന് പുറത്തിറങ്ങാതെ അടച്ചു പൂട്ടി കെട്ടി ഇരിക്കാൻ സാമാന്യ ബോധം ഉള്ളവർ ആരും പറയില്ല.
അച്ചന്മാരുടെയും, കന്യാസ്ത്രീകളുടെയും ശ്രദ്ധക്ക്…
കത്തോലിക്കാ സഭയുടെ നേതൃത്വത്തെ അംഗീകരിക്കാത്ത പെന്തകൊസ്തുക്കളെ എതിർക്കുന്നതിന്റെ ചെറിയ ശതമാനം എതിർപ്പ് എങ്കിലും ‘യേശു ക്രിസ്തു ദൈവം ആണെന്ന് വിശ്വസിക്കുന്നവരെ ശപിച്ചിരിക്കുന്നു, യേശു ക്രിസ്തു ക്രൂശിൽ മരിച്ചു എന്ന് വിശ്വസിക്കുന്നവർ ശപിക്കപെട്ടവർ ആണ്, ത്രിത്വം എന്ന വാക്ക് പറയരുത്’ എന്ന് ഇങ്ങനെ ഔദ്യോഗികമായി പഠിപ്പിക്കുന്ന സംവിധാനത്തോടും ഉണ്ടാകണം.
പ്രമുഖ കേരള രാഷ്ട്രീയക്കാരോട്…
സംഘ പരിവാറുകാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാതെ നോക്കേണ്ടത് കേരളത്തിലെ ക്രിസ്ത്യാനികളുടെ ആവശ്യം അല്ല, രാഷ്ട്രീയമായ എതിർപ്പുകൾക്ക് അപ്പുറം കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഈ പറയുന്ന സംഘ പരിവാർ വിരോധം ഉണ്ടെന്നും കരുതുന്നില്ല. നിലനിൽപ്പിന്റെ ഭാഗമായി രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായാൽ ഇന്നല്ലെങ്കിൽ നാളെ അത് ഉണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട… അത് ഉണ്ടാകാതെ ഇരിക്കണമെങ്കിൽ ഇടത് വലത് മുന്നണികൾ ‘പ്രീണന രാഷ്ട്രീയം’ നിർത്തി, നിലക്ക് നിർത്തേണ്ടവരെ നിലക്ക് നിർത്താൻ ഇനി എങ്കിലും തയ്യാറാകണം. കേരളത്തിലെ ക്രിസ്ത്യാനികൾ നോക്കുന്നത് ഉത്തരേന്ത്യയിലേക്ക് മാത്രമല്ല ക്രൈസ്തവകതയുടെ ഈറ്റില്ലമായ മധ്യപൗരസ്ത്യ ദേശത്തേക്ക് കൂടിയാണ് എന്നത് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യം ഉണ്ടെന്ന് കരുതുന്നില്ല.
മുസ്‌ലിം സമുദായത്തിലെ അംഗങ്ങളോടും മതേതരത്വം വേണമെന്ന് ആഹ്വാനം ചെയ്യുന്നവരോടും…
കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ അംഗങ്ങളോടും മതേതരത്വം വേണമെന്ന് നിർബന്ധം ഉള്ള മറ്റുള്ളവരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. തീവ്ര ചിന്താഗതിക്കാർ ചതിയിൽ വീഴ്‌ത്തുന്ന പെൺകുട്ടികളെ മതം മാറ്റാൻ വേണ്ട പരിശീലനം കൊടുക്കുന്നത് മഞ്ചേരിയിലെ സത്യസരണയിൽ വെച്ചാണെന്നാണ് കേട്ടിട്ടുള്ളത് (സത്യസരണിയെ കുറിച്ചും, മതം മാറ്റിയ ഗർഭിണികളായ പെൺകുട്ടികളെ പ്രസവത്തിനായി കൂട്ടമായി താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചും ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വി.എസ്.അച്ച്യുതാനന്ദൻ പറഞ്ഞത് ഓർമ്മിപ്പിക്കുന്നു). ഇനി എങ്കിലും ഈ സ്ഥാപനത്തിലെയും സമാന സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവിടങ്ങളിലെയും രേഖകൾ പരിശോധിച്ച് ഒരു പ്രത്യേക പ്രായത്തിലെ പെൺകുട്ടികൾ വല്ലാതെ മതം മാറുന്നുണ്ടെങ്കിൽ അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് അന്വേഷിച്ച്, നിലക്ക് നിർത്തേണ്ടവരെ നിലക്ക് നിർത്താൻ തയ്യാറാകണം… അത് ചെയ്യാത്ത കാലത്തോളം മത സൗഹാർദ്ദത്തെ കുറിച്ചോ, മതേതരത്വത്തെ കുറിച്ചോ, രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചോ പഠിപ്പിക്കാൻ വന്നേക്കരുത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.