സ്വന്തം ലേഖകൻ
ഉണ്ടൻകോട്: മണിവിള വിശുദ്ധ അന്തോണീസ് കുരിശടി തിരുനാളിന് തുടക്കമായി 17-ന് സമാപിക്കും. ശനി വൈകിട്ട് പതാക പ്രയാണത്തോടെയാണ് തിരുനാളിന് തുടക്കം കുറിച്ചത്.
ഇടവക വികാരി ഫാ. സജി തോമസ് കൊടിയേറ്റി. വചനപ്രഘോഷകനായ ഫാ. ആന്റണി പയ്യപ്പളളിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ആരംഭിച്ച ബൈബിൾ കൺവെൻഷൻ ഇന്ന് (ബുധന്‍) വൈകിട്ട് സമാപിക്കും.
നാളെ വൈകിട്ട് 5.30-ന് ആനപ്പാറ സലേഷ്യൻ ലാസലേറ്റ് സുപ്പീരിയർ ഫാ. സണ്ണി പൂവത്തുങ്കലിന്റെ നേതൃത്വത്തിൽ സമൂഹ ദിവ്യബലി പാറശാല ഫൊറോന വികാരി ഫാ. ജോസഫ് അനിൽ വചന സന്ദേശം നൽകും.
വെളളി വൈകിട്ട് നടക്കുന്ന ദിവബലിക്ക് ഫാ. ഷാജി ഡി. സാവിയോ മുഖ്യ കാർമ്മികനാവും കാട്ടാക്കട ഫൊറോന വികാരി ഫാ. ജോസഫ് അഗസ്റ്റിൻ വചന സന്ദേശം നൽകും.
ശനിയാഴ്‌ച വൈകിട്ട് നടക്കുന്ന ദിവ്യബലിക്ക് വാഴിച്ചൽ ഇടവക വികാരി ഫാ. ഡെന്നിസ് കുമാർ മുഖ്യ കാർമ്മികനാവും. ദിവ്യബലിയെ തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം.
ഞായർ രാവിലെ 10-ന് ആഘോഷമായ സമാപന സമൂഹ ദിവ്യബലി. മുഖ്യ കാർമ്മികൻ ഫാ. മെൽവിൻ, വചന സന്ദേശം ഫാ. ആഡ്രൂസ് നൽകും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.