ബിബിൻ ജോസഫ്
ബാംഗ്ലൂർ: ഇന്ത്യയിൽ ആദ്യമായി തന്റെ ഭൗതിക ശരീരം മെഡിക്കൽ കോളേജിന് നൽകുവാൻ സന്നദ്ധനായ ഒരു മെത്രാൻ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ബിഷപ്പ് എമിരിത്തൂസ് അഭിവന്ദ്യ ആന്റണി ദേവൊത്ത പിതാവാണ് തന്റെ ശരീരം മരണശേഷം ശാസ്ത്രത്തിന് വേണ്ട രീതിയിൽ നൽകുവാൻ സന്നദ്ധത അറിയിച്ച് കടന്നുപോയത്. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 2.20-ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരിയിലായിരുന്നു അന്ത്യം.
തിരുച്ചിറപ്പള്ളിയിലെ സെന്റ് ജോസഫ് നേത്ര ആശുപത്രിയിൽ നേത്രദാനം നടത്തുകയും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ബാംഗളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിനും നൽക്കുകയാണ് ചെയ്യുക. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഭൗതിക ശരീരം ബാംഗ്ലൂറിലേക്ക് കൊണ്ടുപോകും.
അഭിവന്ദ്യ ആന്റണി ദേവൊത്ത പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16-ന് രാവിലെ 10 മണിക്ക് ത്രിച്ചനാപ്പിള്ളി സെന്റ് മേരീസ് കത്തീഡ്രലിൽ ദേവാലയത്തിൽ നടക്കും.
1943 ജൂൺ 30-ന് ചെന്നൈയിലെ സന്തോമെയിൽ ബിഷപ്പ് ആന്റണി ദേവൊത്ത ജനിച്ചു. 1971 ഓഗസ്റ്റ് 27-ന് വൈദീകനായി അഭിക്ഷിത്തനായി. 2000 ഡിസംബർ 12-ന് തിരുച്ചിറപ്പള്ളി ബിഷപ്പായി നിയമിതനായ അദ്ദേഹം 2001 ജനുവരി 28-ന് ബിഷപ്പായി അഭിക്ഷിത്തനായി. തിരുച്ചിറപ്പള്ളി ബിഷപ്പാകുന്നതിന് മുമ്പ് മദ്രാസ്-മൈലാപൂർ അതിരൂപതയുടെ വികാരി ജനറലായിരുന്നു അദ്ദേഹം.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.