സ്വന്തം ലേഖകൻ
റോം: നെയ്യാറ്റിൻകര രൂപതയിലെ വ്ലാത്തങ്കര ഇടവകാംഗമായ ബ്രദർ അനുരാജ് വിശുദ്ധ അപ്പോളിനാരെ ബസലിക്കയിൽ വച്ച്
കർദിനാൾ ജോസഫ് വെർസാൾഡിയിൽ നിന്നും മെയ് ഒന്നിന് ഡീക്കൻ പട്ടം സ്വീകരിച്ചു.
അനുരാജിനു പുറമേ ദക്ഷിണാഫ്രിക്ക, ജപ്പാൻ, ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരും ടാൻസാനിയയിൽ നിന്ന് രണ്ടു പേരും അന്നേ ദിവസം ഡീക്കൻ പട്ടം സ്വീകരിച്ചു.
ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു 2- മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു. ലത്തീൻ ഭാഷയിലായിരുന്നു തിരുകർമ്മങ്ങൾ
വ്ലാത്താങ്കര ഇടവകയിൽ രാജേന്ദ്രൻ – ലളിത ദമ്പതികളുടെ മൂത്തമകനാണ് ഡീക്കൻ അനുരാജ്. ജൂലൈ 28, 1990-നായിരുന്നു ജനനം. അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരിൽ (ഷൈമ, Sr. ആതിര) ആതിര സിസ്റ്റേഴ്സ് ഓഫ് നോട്ടർഡാം സന്യാസിനി സഭാംഗമാണ്.
സെൻറ്. പീറ്റേഴ്‌സ് യു. പി. സ്‌കൂളിലും വൃന്ദൻ ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനുരാജ്, 2005 ജൂൺ 5- ന് പേയാട് സെന്റ്. ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന്, സേവിയേഴ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പഠനവും വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നിന്ന് ബയോ-കെമിസ്ട്രിയിൽ ഡിഗ്രി പഠനവും പൂർത്തിയാക്കി. 2011-ൽ ആലുവ കാർമൽഗിരി സെമിനാരിയിൽ തത്വശാസ്ത്രം പഠനത്തിനുശേഷം റീജൻസി സേവനം പേയാട് സെൻറ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ പൂർത്തിയാക്കി.
തുടർന്ന് റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുകയും, ഇപ്പോൾ അതേ യൂണിവേഴ്‌സിറ്റിയിൽ ധാർമിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുകയും ചെയ്യുന്നു.
ബ്രദര്‍ അനുരാജിന്റെ ഡീക്കന്‍ പട്ട സ്വീകരണ ചിത്രങ്ങള്‍
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.