Categories: Articles

ബെന്യാമിനിലെ കടൽ കൊള്ളക്കച്ചവടവും ജാരസങ്കീർത്തനവും

സങ്കീർത്തനം 23 എന്നറിയപ്പെടുന്ന, കർത്താവാണെന്റെ ഇടയൻ എന്നു തുടങ്ങുന്ന യഹൂദ കവിത മിസ്റ്റിക് കവിതകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഒരു കവിതയാണ്...

മാർട്ടിൻ N ആന്റണി

രണ്ടേ രണ്ടു പുസ്തകങ്ങളാണ് ഈയുള്ളവൻ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ വായിച്ചിട്ടുള്ളത്. ഒന്ന് ആടുജീവിതം, രണ്ട് മഞ്ഞവെയിൽ മരണങ്ങൾ. മരുഭൂമിയും കടലും പശ്ചാത്തലമാക്കിയ രണ്ടു നോവലുകൾ. ആഖ്യാനത്തിന്റെ സ്വഭാവവും പ്രമേയത്തിന്റെ പ്രത്യേകതകൾ കൊണ്ടും ഇഷ്ടപ്പെട്ട കൃതികൾ തന്നെയാണ് ഇവകൾ രണ്ടും. ബെന്യാമിൻ എന്ന കവിയുടെ കവിതകളൊന്നും ഞാൻ വായിച്ചിട്ടില്ല. ഏകദേശം ഒരു വർഷമായി മലയാളം പുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചിട്ടില്ല എന്നു പറയാം. അവസാനം വായിച്ച പുസ്തകം “സുഗന്ധി എന്ന ആണ്ടാൾ ദേവനായിക” ആണ്. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് Hannah Arendt ന്റെ The Origins of Totalitarianism. അതിനിടയിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ജാരസങ്കീർത്തനം’ എന്ന കവിത കണ്ണിലുടക്കിയത്. നാല് ഖണ്ഡികയുള്ള ഒരു ഗദ്യകവിത. ആദ്യ ഖണ്ഡിക ജാരന്റെ കീർത്തനമാണ്. രണ്ടും മൂന്നും ഖണ്ഡികകൾ പ്രണയത്തെക്കുറിച്ചുള്ള നിഷേധാത്മകമായ വർണ്ണ പരിവർത്തനങ്ങളും.
ഉദാഹരണത്തിന്:
“അസ്തമിച്ച സൂര്യനെ പോലെയാണ്/
അവസാനിച്ച പ്രണയം…”
“വീട്ടുവരാന്തയിൽ തൂക്കിയ/
മരിച്ചവരുടെ ഫോട്ടോ പോലെയാണ്/
ചില പ്രണയങ്ങൾ…”
അങ്ങനെ പോകുന്നു പ്രണയ വർണ്ണനകൾ.
അവസാനത്തെ ഖണ്ഡിക കൊള്ളാം. അതിൽ കാവ്യ തനിമയുണ്ട്. പ്രണയത്തിനുള്ളിലെ ജാരന്റെ വ്യക്തിത്വം നഷ്ടപ്പെടൽ എന്ന അവസ്ഥ സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്.

ഇനി ഈ കവിതയുടെ ഒന്നാമത്തെ ഖണ്ഡികയിലേക്ക് വരാം. “കർത്താവാണെന്റെ ഇടയൻ” എന്ന് തുടങ്ങുന്ന യഹൂദ കവിതയുടെ ഒരു പാരഡിയാണെന്ന് തോന്നുന്നു. അത് തുടങ്ങുന്നത് “പ്രണയം എന്റെ ഇടയനാകുന്നു/എനിക്ക് പഞ്ഞമുണ്ടാകുകയില്ല” എന്ന് കുറിച്ചു കൊണ്ടാണ്. സങ്കീർത്തനം 23 എന്നറിയപ്പെടുന്ന, കർത്താവാണെന്റെ ഇടയൻ എന്നു തുടങ്ങുന്ന യഹൂദ കവിത മിസ്റ്റിക് കവിതകളുടെ ഗണത്തിൽ ഉൾപ്പെടുന്ന ഒരു കവിതയാണ്. റൂമിയുടെയും റാബിയായുടെയും മീരയുടെയും ആവിലായിലെ തെരേസയുടെയും കാവ്യശകലങ്ങളോടൊപ്പം ചേർത്തുവയ്ക്കവുന്ന ഒരു കവിത. ദൈവം സ്വത്വത്തിൽ ലഹരിയായി പടർന്നുകയറിയ ഒരു ഭക്തന്റെ നിഷ്കളങ്കതയും ആനന്ദവുമാണ് ആ കവിതയിലെ വരികളിലെ ഭാവം. ദൈവം എല്ലാമായി മാറിയ ഒരുവന്റെ ആഹ്ലാദപ്രകടനമാണത്.

ബെന്യാമിന്റെ ജാരസങ്കീർത്തനം എന്ന കവിതയുടെ ആദ്യ ഖണ്ഡികകളിൽ സങ്കീർത്തനം 23 ഒരു intertextual irony ആയി നിറഞ്ഞു നിൽക്കുന്നുണ്ട്. ദൈവീകാനുഭവത്തിന്റെ യോഗാത്മകതയെ കുറിക്കുന്ന സങ്കീർത്തനം 23 നെ ലൈംഗികാനുഭവത്തിന്റെ ഹർഷോന്മാദത്തിലേക്ക് പറിച്ചു നടുന്നതിൽ കവി വിജയിച്ചിട്ടുണ്ട്. പക്ഷേ സങ്കീർത്തനം 23 പകർന്നു നൽകുന്നതു പോലുള്ള ഒരു സകാരാത്മകമായ ആന്ദോളനം (positive vibration) ജാരസങ്കീർത്തനം പകർന്നു നൽകുന്നില്ല. വെളുപ്പിനെ കറുപ്പായി ചിത്രീകരിക്കുന്ന കവിത. പ്രണയമെന്ന അമൂല്യ സത്യത്തെ ജാരപാതകളിലൂടെ കൊണ്ടുപോയി രതിയും കാമവുമാണ് പ്രണയമെന്ന തീർപ്പിലെത്തുന്നു കവിഭാവന.

Intertextual irony എന്ന കാവ്യസങ്കേതത്തെ എത്രത്തോളം വൈകൃതമായ രീതിയിൽ ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണീ ജാരസങ്കീർത്തനം എന്ന കവിത. ദ്വയാർത്ഥങ്ങൾ കുത്തി നിറച്ചിട്ടുള്ള ഒരു രചനയെ ദ്വയാർത്ഥ സാധ്യതകളെ കണ്ടെത്തി കൊണ്ടു വായിക്കാനുള്ള സ്വാതന്ത്ര്യം ഒരു വായനക്കാരനുള്ളതു കൊണ്ട് പറയട്ടെ സാത്താൻ ആരാധകർ ക്രൈസ്തവ പ്രതീകങ്ങളെയും വിശുദ്ധ ഗ്രന്ഥത്തേയും ക്രൈസ്തവ രചനകളെയും വക്രീകരിച്ച് ലൈംഗീക മാനങ്ങൾ പകരുന്ന പദങ്ങളും ഭാഷ്യങ്ങളും നൽകി അവരുടെ ഗൂഢാചാരങ്ങളിൽ ഉപയോഗിക്കുന്ന രഹസ്യ കീർത്തനങ്ങളുടേതു സമാനമാണീ കവിത. പ്രണയത്തിന്റെ മ്ലേച്ഛതയാണ് ജാരസങ്കീർത്തനത്തിന്റെ ഭാവം. സാമൂഹ്യ മാധ്യമങ്ങളിൽ പ്രണയ കവിതകൾ എന്ന പേരിൽ വരുന്ന “ഞരമ്പു കവിതകളുടെയും” “കമ്പി കവിതകളുടെയും” “തേപ്പു കവിതകളുടെയും” നിലവാരം മാത്രമേ ഈ കവിതയുടെ tenor നും ഉള്ളു. പിന്നെ style ന്റെ കാര്യമാണെങ്കിൽ, അതു കോപ്പിയാണല്ലോ.

പണ്ടുകാലത്തെ രണ്ടു തരത്തിലുള്ള സമുദ്ര കച്ചവടക്കാരെ കുറിച്ച് Umberto Eco കവിതകളിലെ metaphors – നെ കുറിച്ച് പറയുമ്പോൾ പ്രതിപാദിക്കുന്നുണ്ട്. ഒന്ന് കടൽക്കൊള്ളക്കാരാണ്, രണ്ട് വ്യാപാരികൾ. രണ്ടു പേരും കച്ചവടക്കാരാണ്. വ്യാപാരികൾ അവരുടെ അധ്വാനത്തിന്റെ ഫലമാണ് കച്ചവടത്തിനു കൊണ്ടുവരുന്നത്. കടൽകൊള്ളക്കാരോ, മോഷണമുതലുകളും. കവിതകളിലെ metaphors- കൾ പല പ്രാവശ്യവും മോഷണമുതലുകളാകാറുണ്ട്. വിലയേറിയ സങ്കൽപ്പങ്ങളായിരിക്കും അവകൾ പകർന്നു നൽകുക. അപ്പോഴും അതിന്റെ നൈതികത, തനിമ അതൊന്നും ചോദിക്കരുത് (കടപ്പാട് Umberto Eco, “Pape, Satàn, Aleppe”, p. 364- 365). പറഞ്ഞു വരുന്നത് ഒരു കാര്യം മാത്രമാണ്. ജാരസങ്കീർത്തനം എന്ന കവിതയുടെ ആദ്യ ഖണ്ഡിക ഒരു കടൽ കൊള്ളക്കാരന്റെ കച്ചവടം മാത്രമാണ്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

View Comments

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago