സ്വന്തം ലേഖകന്‍
ബാംഗ്ലൂര്‍: ബിഷപ്പ് ഡോ.സെബാസ്റ്റ്യന്‍ കല്ലുപുരയെ (67) പാറ്റ്ന അതിരൂപയുടെ ആര്‍ച്ച് ബിഷപ്പായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നിലവിലെ ആര്‍ച്ച് ബിഷപ് ഡോ.വില്യം ഡിസൂസ എസ്.ജെ. വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.
ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുര 1952 ജൂലൈ 14-ന് കേരളത്തിലെ പാലാ രൂപതയിലെ തീക്കോയില്‍ ജനിച്ചു. 1971-ൽ പാലയിയിലെ മൈനര്‍ സെമിനാരിയില്‍ വൈദീകാര്ഥിയായി ചേര്‍ന്നു. 1984 മെയ് 14 -ന് വൈദീകനായി അഭിഷിക്തനായി. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ബിഷപ്പ് 1984 മുതല്‍ 1999 വരെ വിവിധ ഇടവകകളില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ചു.
തുടർന്ന്, 2000-2002 അസിസ്റ്റന്റ് ട്രഷറര്‍, 2008-2009 അതിരൂപതാ സോഷ്യല്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, 2009-ല്‍ ബീഹാര്‍ സോഷ്യല്‍ ഫോറം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
2009 ഏപ്രില്‍ 7-ന് ബക്സറിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ഫ്രാന്‍സിസ് പാപ്പ 2018 ജൂണ്‍ 29-ന് പട്നയിലെ പിന്‍തുടര്‍ച്ചാവകാശമുളള ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. നിലവില്‍ സി.സി.ബി.ഐ. കമ്മീഷന് ഫോര്‍ ഫാമിലി ആന്‍ഡ് കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.