
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻ ഇടയൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ 36-ാം ചരമദിനം ആചരിച്ചു. സ്റ്റീഫൻ പിതാവിന്റെ മാതൃ ഇടവകയായ പെരുന്നേർമംഗലം (ചേന്നവേലി) സെന്റ് ആന്റണീസ് ദേവാലത്തിൽ ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ.ജോയ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമ്മീകത്വത്തിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്ന് സ്കൂൾ ഓഡിറ്റോറിത്തിൽ ഫാ.അലക്സ് കൊച്ചീക്കാരന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സഹകരണ-തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.
ബാബു അത്തിപ്പൊഴിയിൽ സ്വാഗതവും ഒ. സി. ഡി. സൗത്ത് കേരള പ്രൊവിൻസ് പൊവിൻഷാൾ റവ.ഡോ.വർഗീസ് മാളിയേക്കൽ മുഖ്യ പ്രഭാഷണവും നടത്തി. ആലപ്പുഴ രൂപതാ വികാരി ജനറൽ റവ.ഡോ. ജോയ് പുത്തൻവീട്ടിൽ, അരുർ എം.എൽ.എ. ദലീമ ജോജോ, തീരദേശ വികസന സമിതി കൺവീനർ അഡ്വ.പി.ജെ. മാത്യു, മുൻ എം.പി. കെ.എസ്. മനോജ്, പാസ്റ്ററൽ കൗൺസിൽ മെമ്പർ അഡ്വ. ജോസഫ് റോണി ജോസ്, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ പ്രസിഡന്റ് പി. ജി. ജോൺ ബ്രിട്ടോ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി.
തന്റെ അജഗണങ്ങളിൽ ഭൂരിപക്ഷം വരുന്ന മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കാൻ സ്റ്റീഫൻ പിതാവ് നേതൃത്വം നൽകിയ ചരിത്ര താളുകളിൽ ഇടം നേടിയ സുനാമി സമരത്തെ കുറിച്ചും തന്നിൽ ഭാരമേൽപിച്ച ഉത്തരവാദിത്വങ്ങളെ കുറിച്ചും അഡ്വ. പി. ജെ. മാത്യു അനുസ്മരിച്ചു. താൻ ആദ്യമായി ധരിക്കുന്ന പാൻസ് പിതാവ് നൽകിയ തുണികൊണ്ട് തുന്നിയതാണെന്നും എന്നും ലളിത ജീവിതം നയിച്ചിരുന്ന പിതാവിന്റെ പക്കൽ അന്ന് മൂന്നോ നാലോ പാൻസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും മോൺ. ജോയ് പുത്തൻവീട്ടിൽ പറഞ്ഞു.
താൻ പൗരോഹിത്യ ജീവിതം തിരെഞ്ഞെടുക്കാനുള്ള പ്രചോദനം സ്റ്റീഫൻ പിതാവ് ആയിരുന്നുവെന്നും പിതാവ് വികാരിയായിരുന്ന തുമ്പോളി പള്ളിയിലെ അൾത്താര ബാലകരായ തന്നെയും തന്റെ സുഹൃത്തിനേയും സ്ഥലം മാറിപോകുന്ന പിതാവിനെ യാത്രഅയക്കാൻ മുതിർന്നവർ കൂട്ടാതിരുന്നതും മറക്കാത്ത ഓർമ്മയായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നുവെന്നും തന്റെ പൗരോഹിത്യ ജീവിതത്തിൽ താൻ ഇന്ന് വരെ പാലിച്ചിട്ടുള്ള കാര്യമാണ് സ്ഥലം മാറി പോകുമ്പോഴും വരുമ്പോഴും ആരെയും കൂടെകൂട്ടില്ല എന്നതെന്നും ഫാ.അലക്സ് കൊച്ചീക്കാരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
അധികമാരും അറിയാത്ത സ്റ്റീഫൻ പിതാവ് തുടക്കം കുറിച്ച ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനസ്സീക വൈകല്യമുള്ള കുട്ടികൾക്കായുള്ള സാന്ത്വൻ സ്പെഷ്യൽ സ്കൂളിനെകുറിച്ചും, ലാളിത്യത്തിന്റെ പ്രതീകമായിരുന്ന പിതാവ് എന്നും താഴേക്കിടയിലുള്ള നിർദ്ധനരായ വിഭാഗത്തിന്റെ ഉന്നമനത്തിനായി അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ താൻ ആലപ്പുഴയുടെ ജില്ലാ കളക്ടർ ആയിരുന്നപ്പോഴും സർക്കാർ സർവീസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരുന്നപ്പോഴും താനുമായി ബന്ധപ്പെടുമായിരുന്നുവെന്നും അസംഘടിത മേഖലയായ മത്സ്യബന്ധന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും മറ്റും പിതാവ് വഹിച്ച പങ്കിനെക്കുറിച്ച് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന തന്റെ പിതാവായ വി.സി.ആന്റെണിയിൽ നിന്നും കുട്ടികാലം മുതലേ കേട്ടു മനസ്സിലാക്കിയിട്ടുണ്ടെന്നും മിനി ആന്റണി ഐ.എ.എസ്. പറഞ്ഞു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.