ബ്രദർ എഫ്രേം കുന്നപ്പള്ളി
ആദിലാബാദ്: തെലുങ്കാനയിലെ ആദിലാബാദ് രൂപതയുടെ ഇടയനായ മാർ പ്രിൻസ് ആന്റെണി പാണേങ്ങാടൻ പിതാവ് വീട് പണിയുകയാണ്. ആദിലാബാദ് രൂപതയിലെ മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഭവനം 2 ദിവസം മുമ്പ് ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിക്കുകയുണ്ടായി. ഇതറിഞ്ഞ മാത്രയിൽ എങ്ങനെ ആ കുടുംബത്തെ പുനരധിവസിപ്പിക്കാം എന്ന ആലോചനയിൽ നിന്നാണ്, ഈ കൊറോണാക്കാലത്ത്, അതികഠിനമായ ചൂട് വകവയ്ക്കാതെ, നമുക്ക് തന്നെ ഭവനം കെട്ടിഉയർത്താൻ മുന്നിട്ടിറങ്ങാമെന്ന് തീരുമാനിച്ചത്.
തുടർന്ന്, പൂർണ്ണമായി കത്തി നശിച്ച ഭവനത്തിന് ‘കരുണയുടെ സ്നേഹ സ്പർശമായി’ ബിഷപ്പ് പ്രിൻസും, വൈദികരും, മംചേരിയി ഇടവകയിലെ യുവജനങ്ങളും ചേർന്ന് ഇന്ന് (May 22) പുതിയ ഭവന നിർമ്മാണം ആരംഭിക്കുകയായിരുന്നു. അഭിവന്ദ്യ പിതാവിനെടൊപ്പം രൂപതയിലെ വൈദീകരായ ഫാ.ഷിറ്റോ, ഫാ.യോഹാൻ, ഫാ.ജീജോ, ബ്രദർ ലിനോ തുടണ്ടിയവരുമുണ്ട്. ഭവന നിർമ്മാണത്തിന് ബിഷപ്പിന്റെ സാന്നിധ്യം തെല്ലൊന്നുമല്ല യുവജനങ്ങൾക്കും വിശ്വാസികൾക്കും പ്രചോദനമായിരിക്കുന്നത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.