സ്വന്തം ലേഖകന്‍
കോട്ടയം: കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് ബിഷപ്പ്സ് കൗണ്‍സിലിനും കേരളാ റീജണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനും ഇനി പുതിയ നേതൃത്വം. കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച 40-ാം ജനറല്‍ അസംബ്ലിയില്‍ വച്ചാണ് കെ.ആര്.എല്‍.സി.ബി.സി. – കെ.ആര്.എല്‍.സി.സി. പ്രസിഡന്റായി കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ തെരെഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റായി വിജയപുരം ബിഷപ്പ് സെബാസ്റ്റിയന് തെക്കേത്തെച്ചേരിയെയും, സെക്രട്ടറി ജനറലായി തിരുവന്തപുരം അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനെയും തെരെഞ്ഞെടുത്തു.
നിലവിലെ കെ.ആര്.എല്‍.സി.ബി.സി. – കെ.ആര്.എല്‍.സി.സി. പ്രസിഡന്റ് കൊച്ചി രൂപതാ മെത്രാന് ജോസഫ് കരിയലും, വൈസ് പ്രസിഡന്റ് നെയ്യാറ്റിന്‍കര രൂപതാ മെത്രാന് വിന്‍സെന്റ് സാമുവലും, സെക്രട്ടറി ജനറല്‍ പുനലൂര്‍ രൂപതാ മെത്രാന് സില്‍വസ്റ്റര്‍ പൊന്നുമുത്തനും സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 14, 15 തീയതികളിലായി നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ ‘നവലോക യുവജന ശുശ്രൂഷ: നയങ്ങളും ആഭിമുഖ്യങ്ങളും’ എന്നവിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും. 2 ലത്തീന്‍ രൂപതകളിലെയും രൂപതാധ്യക്ഷന്മാരും, 12 രൂപതകളില്‍ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.