സ്വന്തം ലേഖകന്‍
ആഗ്ര: വടക്കെ ഇന്ത്യയില്‍ അലഹബാദ് രൂപതയുടെ മെത്രാനായി (2013നവംബര്‍ 2020) സേവനംചെയ്യുകയായിരുന്ന ബിഷപ്പ് റാഫി മഞ്ഞളിയെ ഫ്രാന്‍സിസ് പാപ്പാ ആഗ്രാ അതിരൂപതയുടെ അജപാലകനായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം വ്യാഴാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 62 വയസ്സുള്ള ബിഷപ്പ് മഞ്ഞളി 7 വര്‍ഷക്കാലം വാരണാസി രൂപതയുടെ മെത്രാനായും, പിന്നീട് അലഹബാദ് രൂപതയുടെ മെത്രാനായും സേവനം ചെയ്തു വരികയായിരുന്നു.
ആഗ്രായുടെ മെത്രാപ്പോലീത്തയായി സേവനംചെയ്ത ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ കനോനിക പ്രായപരിധി 75-വയസ്സെത്തിയപ്പോള്‍ വത്തിക്കാനു സമര്‍പ്പിച്ച സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം നടത്തിയത്. മാംഗളൂര്‍ സ്വദേശിയായ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട്ട് 13 വര്‍ഷക്കാലം ആഗ്രായില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തശേഷമാണ് വിരമിക്കുന്നത്.
കേരളത്തില്‍ തൃശൂര്‍ സീറോമലബാര്‍ അതിരൂപ അതിരൂപതയിലെ വെണ്ടൂർ ഇടവക അംഗമാണ് നിയുക്ത മെത്രാപ്പോലീത്ത റാഫി മഞ്ഞളി.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.