അനിൽ ജോസഫ്
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം വിശുദ്ധ സെബസ്ത്യനോസ് ഫൊറോന ദേവാലയത്തിന്‍റെ ചിരകാല അഭിലാഷമായ പളളിമേട ആശീര്‍വദിച്ചു. പളളിക്കു സമീപത്തായിതന്നെയാണ് വൈദീകമന്ദിരവും. ഇടവക വികാരി ഫാ.പയസിന്‍റെ ശ്രമഫലമായാണ് വൈദിക ഭവനം ആശീര്‍വദിക്കപ്പെട്ടത്.
ആശീര്‍വാദകര്‍മ്മങ്ങൾക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാര്‍ത്ഥനക്ക് പ്രാധാന്യം നല്‍കുന്ന ജീവിത ക്രമം വിശ്വാസികള്‍ അനുവര്‍ത്തിക്കണമെന്ന് ബിഷപ്പ് സന്ദേശത്തില്‍ പറഞ്ഞു. വൈദീക ഭവനത്തില്‍ എത്തുമ്പോഴും മടങ്ങി പോകുമ്പോഴും ദേവാലയത്തില്‍ കയറി വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, ബാലരാമപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ്, ഇടവക വികാരി ഫാ.പയസ്, നേമം ഇടവക വികാരി ഫാ.ബോസ്കോ തുടങ്ങിയവര്‍ പങ്കെടുത്തു. അതുപോലെതന്നെ ഇടവകയിലെ വിശ്വസികളും സന്യസ്തരും ആശീര്‍വാദകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
തിരുവനന്തപുരം ആർച്ചുബിഷപ്പ് ഡോ.സൂസപാക്യം കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച വൈദികഭവനം 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.