എറണാകുളം: പെട്രോൾ, ഡീസൽ വർദ്ധനമൂലം ഉണ്ടായ ബസ് ചാർജ്ജ് വർദ്ധനവിനെ കുറിച്ച് സർക്കാർ പുന:ർവിചിന്തനം നടത്തണമെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി.
വിലക്കയറ്റവും കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തീക പരിഷ്കരണവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഇപ്പോളത്തെ സാഹചര്യത്തിൽ ബസ് ചാർജ്ജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കേരളത്തിലെ കുടുംബങ്ങളുടെ ധനസ്ഥിതി താറുമാറിലാക്കുമെന്നും കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിരീക്ഷിച്ചു.
പെട്രോൾ, ഡീസൽ വില വർദ്ധനവ് മൂലമാണ് ഇപ്പോഴത്തെ ബസ് ചാർജ്ജിന്റെ വർദ്ധനവ് എന്നതിനാൽ ഇന്ധന വില നിയന്ത്രിച്ച് കൂട്ടിയ ചാർജ്ജ് പഴയ നിരക്കിലാക്കണമെന്നും ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നിലപാടുകൾ തിരുത്തുവാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ സമരമുഖത്തേക്ക് ഇറങ്ങുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രമേയത്തിലൂടെ അറിയിച്ചു
.
സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ കണിമ കലിൽ, ഡയറക്ടർ റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആരതി റോബർട്ട്, ജോബി ജോൺ, സ്റ്റെഫി സ്റ്റാൻലി, ലിജിൻ ശ്രാമ്പിക്കൽ, ജോമോൾ ജോസ്, കിഷോർ പി., ടോം ചക്കാലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.