സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സീസ് പാപ്പായുടെ ബാല്‍ക്കന്‍ നാടുകളിലേക്കുളള പര്യടനം ആരംഭിച്ചു. ഇന്നലെ ആരംഭിച്ച പര്യടനത്തില്‍ പാപ്പാ ചൊവ്വാഴ്ച ഉത്തര മാസിഡോണിയായിലും സന്ദർശനം നടത്തും.
ഫ്രാന്‍സീസ് പാപ്പായുടെ 29-ാമത് വിദേശ അപ്പസ്തോലിക പര്യടനമാണിത്. ഇന്നലെ ആരംഭിച്ച ത്രിദിന സന്ദര്‍ശനത്തില്‍ ബാള്‍ക്കന്‍ നാടുകളായ ബള്‍ഗേറിയയും ഉത്തര മാസിഡോണിയയും ആണ് ഇടയസന്ദര്‍ശനത്തിന്റെ വേദികള്‍.
ഇന്നലെ രാവിലെ റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബള്‍ഗേറിയയിലേക്കു പുറപ്പെട്ട പാപ്പാ രണ്ടു ദിവസം; അതായത്, ഞായറും തിങ്കളും അവിടെ ചിലവഴിക്കും. ചൊവ്വാഴ്ച ഉത്തര മാസിഡോണിയയിലേക്കു പുറപ്പെടുന്ന പാപ്പാ അന്നു രാത്രി വത്തിക്കാനില്‍ തിരിച്ചെത്തും.
രണ്ടു നാടുകളിലുമായി പാപ്പാ വ്യോമ-കര മാര്‍ഗ്ഗങ്ങളിലൂടെ 2057 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും, 12 പ്രഭാഷണങ്ങള്‍ നടത്തും. റോമില്‍ നിന്ന് സോഫിയായിലേക്കുള്ള വ്യോമദൂരം 895 കിലോമീറ്ററും യാത്രാസമയം 2 മണിക്കൂറുമാണ്. ബള്‍ഗേറിയായും ഇന്ത്യയും തമ്മില്‍ 2 മണിക്കൂറും 30 മിനിറ്റും സമയവിത്യാസമുണ്ട്. അതായത്, ഇന്ത്യ അത്രയും സമയം മുന്നിലാണ്.
പാപ്പായുടെ ഈ ഇടയസന്ദര്‍ശനത്തിലെ രണ്ടാമെത്ത വേദിയായ ഉത്തര മാസിഡോണിയയും ഇന്ത്യയും തമ്മിലും സമയ വിത്യാസമുണ്ട്. ഇന്ത്യ ആനാടിനെ അപേക്ഷിച്ച് 3 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.