Categories: Kerala

റോഷൻ ആന്റണിയുടെ പൗരോഹിത്യ സ്വീകരണം; തേവൻപാറ ക്രിസ്തുകിരൺ ബോയ്സ് ഹോം സന്തോഷത്തിന്റെ നിറവിൽ

റോഷൻ ആന്റണി ക്രിസ്തുകിരൺ ബോയ്സ് ഹോമിൽ അംഗമായത് 2001-ലായിരുന്നു

സ്വന്തം ലേഖകൻ

നെടുമങ്ങാട്: ഡീക്കൻ റോഷൻ ആന്റണി പൗരോഹിത്യം സ്വീകരിച്ചപ്പോൾ ‘തങ്ങളുടെ ഒരു മകൻ’ വൈദീകനായി അഭിക്ഷിത്തനായതിന്റെ സന്തോഷത്തിലായിരുന്നു തേവൻപാറ ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ സന്യാസിനികൾ. ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ സന്യാസിനികൾ നടത്തുന്ന ക്രിസ്തുകിരൺ ബോയ്സ് ഹോമിലെ രണ്ടാമത്തെ ബാച്ചിലെ അംഗമായിരുന്നു ഫാ.റോഷൻ ആന്റണി.

ശനിയാഴ്ച വൈകുന്നേരം 3-മണിക്ക് വലിയതുറ സെന്റ് അന്റണീസ് ഫെറോന ദേവാലയത്തില്‍ വച്ച്
ഭോപ്പാൽ ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ലിയോ കോർണെല്ലോ SVD യിൽ നിന്ന് കൈവെപ്പു ശുശ്രൂഷയിലൂടെ വൈദീക പട്ടം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ റവ.ഡോ.ക്രിസ്തുദാസ് രാജപ്പനും സന്നിഹിതനായിരുന്നു.

റോഷൻ ആന്റണി ക്രിസ്തുകിരൺ ബോയ്സ് ഹോമിൽ അംഗമായത് 2001-ലായിരുന്നു, അതായത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ. തുടർന്ന് 2004-ൽ എട്ടാം ക്ലാസ്സിൽ പ്രവേശിച്ചപ്പോൾ മുതിർന്ന കുട്ടികൾക്കുവേണ്ടിയുള്ള ആര്യനാട് ആശാനികേതനിലേയ്ക്ക് പോയി. 2007-ൽ SSLC പഠനം പൂർത്തിയാക്കിയ റോഷൻ ഭോപാൽ രൂപതയ്ക്കുവേണ്ടി സെമിനാരി പഠനങ്ങൾ ആരംഭിച്ചു. ഫിലോസഫി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ ഫിലോസഫേറ്റ് ഭോപ്പാലിലും, തീയോളജി പഠനം ക്രൈസ്റ്റ് പ്രേമാലയ റീജിയണൽ തിയോളഗേറ്റ് ആഷ്ടയിലും പൂർത്തിയാക്കി.

തന്റെ വൈദീക പട്ടസ്വീകരണത്തിനു ശേഷം നന്ദി പ്രകടനം നടത്തിയപ്പോൾ ഒബ്‌ലൈറ്റ് സിസ്റ്റേഴ്‌സിനെ പ്രത്യേകിച്ച് സിസ്റ്റർ ബിനുവിനെ ‘തന്റെ രണ്ടാം അമ്മ’ എന്നാണ് സംബോധന ചെയ്തത്. ഇനിയും കൂടുതൽ പേർ വൈദീക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതും കാത്തിരിക്കുകയാണ് ഈ ഒബ്‌ലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ അമ്മമാർ.

വലിയതുറയിൽ ആന്റണി ഡിസിൽവ-മെറ്റിൽഡ ആന്റണി ദമ്പതികളാണ് മാതാപിതാക്കൾ, റോബിൻ ആന്റണി സഹോദരനാണ്.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago