സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി ; ഫ്രാന്‍സിസ് പാപ്പ 33 ാംമത് അപ്പോസ്തലിക സന്ദര്‍ശനത്തിനായി ഇറാഖിലേക്ക് പുറപെട്ടു. ഇന്ന് പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തായില്‍നിാണ് പുറപ്പെട്ടത്.
യാത്രഅയക്കുവാന്‍ പേപ്പല്‍ വസതിക്കു മുന്നില്‍ എത്തിയത് അഭയാര്‍ത്ഥികളായ ഇറാഖി കുടുബങ്ങളായിരുന്നു. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രജേസ്ക്കിയുടെ കൂടെ എത്തിയവര്‍ പാപ്പായെ അഭിവാദ്യംചെയ്തു.
മറുപടിയായി സ്നേഹപൂര്‍വ്വം കുശലം പറഞ്ഞ പാപ്പാ, അവരുടെ സാന്നിദ്ധ്യത്തിന് നന്ദിപറയുകയും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നു മാത്രം അഭ്യര്‍ത്ഥിച്ചുകൊണ്ട്, കാറില്‍ റോമിലെ ഫുമിച്ചീനോ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 7.30-ന് വിമാനത്താവളത്തില്‍ എത്തിയ പാപ്പാ, അല്‍-ഇത്താലിയ എന്ന പ്രത്യേക വിമാനത്തിനാലാണ് ഇറാഖിലേക്ക് തിരിച്ചത്.
മഹാമാരിയുടെ കാരണത്താല്‍ നീണ്ട ഇടവേളയ്ക്കുശേഷമുള്ള പാപ്പാ ഫ്രാന്‍സിസിന്‍െറ വിദേശയാത്രയാണിത്. 2019-നവംബറില്‍ ഇന്തൊനേഷ്യ-ജപ്പാന്‍ യാത്രയ്ക്കുശേഷമാണ് അല്‍-ക്വൈദയുടേയും ഐസിസിന്‍റേയും സുരക്ഷാഭീഷണിയുള്ള ആധുനിക ഇറാഖിലേയ്ക്കും… ബൈബിള്‍ക്കഥകളുടെ പൗരാണിക ഭൂമിയിലേയ്ക്കും ആദ്യമായി ഒരു പത്രോസിന്‍റെ പിന്‍ഗാമി കാലുകുത്തുന്നത്
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.