വത്തിക്കാന് സിറ്റി; ഫ്രാന്സിസ് പാപ്പ ഇന്ത്യയുടെ അയല് രാജ്യങ്ങളിലെക്കെത്തുന്നു. മ്യാന്മാറിലെയും ബംഗ്ലാദേശിലെയും സഭകള് ഏറെ ചെറുതാണെങ്കിലും പ്രതിസന്ധികളുള്ള നാടുകളില് സുവിശേഷ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ചൈതന്യം പകരുകയെന്ന ഉദ്ദേശ്യത്തോടെയാണ് പാപ്പാ ഫ്രാന്സിസിന്റെ ഈ പ്രേഷിതയാത്ര.
മാധ്യമ ശ്രദ്ധ നേടുകയും ലോകം ഉറ്റുനോക്കുന്നതുമായ ‘രോഹിംഗ്യ അഭയാര്ത്ഥി’ പ്രതിസന്ധിയുടെ മധ്യത്തിലേയ്ക്കാണ് സാന്ത്വനവുമായി ഒരു നല്ല സമരിയാക്കാരനെപ്പോലെ പാപ്പാ ഫ്രാന്സിസ് ഈ ഏഷ്യന് രാജ്യങ്ങളിലേയ്ക്കു ചെല്ലുന്നത്. വേദനിക്കുന്ന ഇരുരാജ്യങ്ങളിലെയും പാവപ്പെട്ട ജനസഞ്ചയത്തിന് സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സുവിശേഷതൈലം പൂശാനും, മുറിവുണക്കാനും പോരുന്നതാണ് പാപ്പാ ഫ്രാന്സിസിന്റെ സന്ദര്ശനം.
ഏഷ്യന് മ്യാന്മറിയ്ക്കുള്ള പാപ്പായുടെ സന്ദര്ശനത്തില് താന് അതിയായി സന്തോഷിക്കുന്നുവെന്ന് കര്ദ്ദിനാള് താഗ്ലേ പ്രസ്താവിച്ചു. പാപ്പായുടെ സന്ദര്ശനവും സാന്നിദ്ധ്യവും വേദനിക്കുന്ന ഈ ജനസഞ്ചയത്തിന് സാന്ത്വനത്തിന്റെയും പ്രത്യാശയുടെയും ലേപനമായിരിക്കും. മ്യാന്മാറിലും ബാംഗ്ലാദേശിലും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം വളര്ത്താന് പാപ്പായുടെ സന്ദര്ശനത്തിന് കരുത്തുണ്ട്. കര്ദ്ദിനാള് താഗ്ലേ വത്തിക്കാന് റേഡിയോ വക്താവ്, അലസാന്ദ്രോ ജിസ്യോത്തിയോട് അഭിമുഖത്തില് പങ്കുവച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.