അനിൽ ജോസഫ്
വത്തിക്കാന്‍ സിറ്റി; വത്തിക്കാനില്‍ സെന്‍റ് പീറ്റര്‍ ബസലിക്കയില്‍ നടന്ന പാതിരാകുര്‍ബാന മദ്ധ്യേ ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ച ഉണ്ണിയേശുവിനെ ഏറ്റുവാങ്ങി പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനുളള അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയായി മലയാളിയും നെയ്യാറ്റിന്‍കര രൂപതാംഗവുമായ ഡീക്കന്‍ അനുരാജ്. സെന്‍റ് പീറ്റര്‍ ബസലിക്കയിലെ അള്‍ത്താരക്ക് മുന്നില്‍ നിര്‍മ്മിച്ചിരുന്ന പുല്‍ക്കൂട്ടിനുളളിലാണ് ഫ്രാന്‍സിസ് പാപ്പ ചുംബനം നല്‍കിയ ശേഷം കൈമാറിയ ഉണ്ണി ഈശോയെ അനുരാജ് പ്രതിഷ്ഠിച്ചത്.
വൈദികവിദ്യാര്‍ത്ഥിയും നെയ്യാറ്റിന്‍കര രൂപതയിലെ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയ അംഗവുമായ അനുരാജ് കഴിഞ്ഞ 5 വര്‍ഷമായി റോമില്‍ ഉപരിപഠനം നടത്തിവരുന്നു. നിലവില്‍ മോറല്‍ തിയോളജിയിൽ 2ാം വര്‍ഷ ലൈസന്‍ഷ്യേറ്റ് ചെയ്ത് വരികയാണ് ഡീക്കന്‍ അനുരാജ്.
ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഗ്രഹ നിമിഷങ്ങളിലൂടെയാണ് താന്‍ കടന്ന് പോയതെന്ന് അനുരാജ് പറഞ്ഞു. വ്ളാത്താങ്കര സ്വദേശികളായ രാജേന്ദ്രന്‍ ലളിത ദമ്പതികളുടെ 3 മക്കളില്‍ മൂത്തയാളാണ് അനുരാജ്.
ബെത്‌ലഹേമിലെ പുൽക്കൂട്ടിൽ ദൈവം തന്നെ തന്നെ നമുക്ക് നല്കിയതുവഴി നമ്മോട് ആവശ്യപ്പെടുന്നത് നമ്മുടെ ജീവിതവും മറ്റുള്ളവർക്ക് വേണ്ടി, പ്രത്യേകിച്ച് സഹായം ഏറ്റവും ആവശ്യമുള്ളവർക്ക് നൽകാനാണ്. ജീവന്റെ അഹാരം ഭൗതീക ധനമല്ല മറിച്ച്, സ്നേഹത്തിന്റെതാണെന്നും പപ്പാ തന്റെ വചന സന്ദേശത്തിൽ ഓർമിപ്പിച്ചു.
ലക്ഷകണക്കിന് വിശ്വാസികൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. ധാരാളം കർദിനാൾമാരും മെത്രാൻ മാരും സഹകാർമികരായി.
പതിവുപോലെ ലത്തീൻ ഭാഷയിലായിരുന്നു ദിവ്യബലിയർപ്പണം.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.