അനില്ജോസഫ്
വത്തിക്കാന് സിറ്റി : റഷ്യയെയും യുക്രെയിനെയും പരിശുദ്ധമാതാവിന്റെ വിമല ഹൃദയത്തില് സമര്പ്പിക്കുമ്പോള് പ്രാര്ഥനയില് ഒപ്പം ചേരാന് അഗോള സഭയിലെ മെത്രാന്മാരെ ക്ഷണിച്ച് ഫ്രാന്സിസ് പാപ്പ.
മാര്ച്ച് 25 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ഫ്രാന്സിസ്പാപ്പ പരിശുദ്ധ മാതാവിന്റെ വിമലഹൃദയത്തിലേക്ക് റഷ്യയുടെയും ഉക്രെയ്ന്റെയും സമര്പ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രാദേശിക സഭകളുമായി സഹകരിച്ചാണ് സമര്പ്പണം നടത്തുന്നതെന്ന്
വത്തിക്കാന് പ്രസ് ഓഫീസ് ഡയറക്ടര് മത്തയോ ബ്രൂണി അറിയിച്ചു. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പ്രാര്ത്ഥനയില് തന്നോടൊപ്പം ചേരാന് ഫ്രാന്സിസ് പാപ്പ ലോകത്തെ മുഴുവന് ബിഷപ്പുമാരെയും അവരുടെ വൈദികരെയും ക്ഷണിച്ചിട്ടുണ്ടെന്നും പ്രസ് ഓഫീസ് അറിയിച്ചു.
വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന നോമ്പ് പ്രാര്ഥനയുടെ സമയത്താണ് ഫ്രാന്സിസ് പാപ്പ പ്രത്യേകം റഷ്യയെും ഉക്രെയ്നെയും സമര്പ്പിക്കുക. പാപ്പയുടെ ദൂതനായി കര്ദ്ദിനാള് കോണ്റാഡ് ക്രാജെവ്സ്കി ഫാത്തിമയില് പ്രത്യേക സമര്പ്പണം നടത്തും.
മാര്ച്ച് 13-ന് ത്രികാല പ്രാര്ഥനാ വേളയിലാണ് പ്രാന്സിസ്പാപ്പ റഷ്യയെയും ഉക്രെയ്നെയും പരിശുദ്ധമാതാവിന് സമര്പ്പിക്കുന്ന വിവരം പൊതു സമൂഹത്തെ അറിയിക്കുന്നത്. ഫെബ്രുവരി 23 ന് വിഭൂതി ദിനത്തിലും പ്രാര്ഥനാ ദിനമായി ആചരിച്ചിരുന്നു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.