വത്തിക്കാന്‍ സിറ്റി : മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. എല്ലാ ക്രിസ്തുമസ്സ്നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം പതിവുള്ളതാണ് നേര്‍ക്കാഴ്ചകളെങ്കിലും ഈ സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമായിരുന്നു. വത്തിക്കാന്‍ തോട്ടത്തോടു ചേര്‍ന്നുള്ള ‘മാത്തര്‍ എക്ലേസിയെ’ Mater Ecclesiae ഭവനത്തില്‍വച്ച് ഡിസംബര്‍ 21-ന് വ്യാഴാഴ്ചയായിരുന്നു അരമണിക്കൂര്‍ നീണ്ട ഈ ക്രിസ്തുമസ് കൂടിക്കാഴ്ച നടന്നത്.
2013 ഫെബ്രുവരിയില്‍ സ്ഥാനത്യാഗംചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് 16-Ɔമന്‍റെ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. അപൂര്‍വ്വം ആവശ്യങ്ങള്‍ക്കു മാത്രം പൊതുവേദിയിലെത്തുന്ന പാപ്പാ ബെനഡിക്ട് ഒരു ആത്മീയാചാര്യന്‍റെ ജീവിതക്രമമാണ് പിന്‍ചെല്ലുന്നത്. മുന്‍പാപ്പാ ബെനഡിക്ടിന് പ്രായത്തിന്‍റെ ശാരീരിക ക്ഷീണമല്ലാതെ മറ്റുവിധത്തിലുള്ള ക്ലേശങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നത് ശ്രദ്ധേയമാണ്. ദൈവശാസ്ത്രപരവും താത്വികവും ധാര്‍മ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നല്കിയിട്ടുള്ള ഗ്രന്ഥകാരനും ചിന്തകനും വാഗ്മിയുമാണ് നവതിപിന്നിട്ട പാപ്പാ ബെനഡിക്ട്!
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഡിസംബര്‍ 25-ന് പുറത്തുവിട്ടത് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്കാണ്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.