സ്വന്തം ലേഖകന്‍
മാര്‍സേ : മെഡിറ്ററേനിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ തെക്കന്‍ ഫ്രാന്‍സിലെ മാര്‍സേ നഗരത്തിലെത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 44-ാമത് അ പ്പസ്തോലിക പര്യടനമാണിത്.
ഇന്ന് ഫ്രാന്‍സ് സമയം ഉച്ചകഴിഞ്ഞ് 2;35 ന് റോമില്‍ നിന്നും യാത്ര ആരംഭിച്ച ഫ്രാന്‍സിസ് പാപ്പയെ, ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വിമാനതാവളത്തില്‍ സ്വീകരിച്ചുതുടര്‍ന്ന് ബസിലിക്ക ഓഫ് നോട്ടര്‍ ഡാം ഡി ലാ ഗാര്‍ഡേയില്‍വെച്ച് വൈദികരോടൊപ്പം, പ്രത്യേക പ്രാര്‍ത്ഥനയിലും ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തു.
കടലില്‍ മുങ്ങി മരിച്ച അഭയാര്‍ത്ഥികളുടെയും, കപ്പല്‍ ജീവനക്കാരുടെയും ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച സ്മാരകത്തില്‍ ഒത്തുചേരുന്ന മത നേതാക്കള്‍ക്ക് വേണ്ടി പാപ്പ സന്ദേശം നല്കി സംസാരിച്ചു.
നാളെ സെപ്റ്റംബര്‍ 23 മാര്‍സെലി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജിയാന്‍ മാര്‍ക്സ് അവലിന്റെ വസതിയില്‍ സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവരെയും സമൂഹത്തില്‍ അരക്ഷിതാവസ്ഥ നേരിടുന്നവരെയും ഫ്രാന്‍സിസ് മാര്‍പാപ്പ കാണും. ഇതിനുശേഷമായിരിക്കും പ്രധാന പരിപാടിയില്‍ പാപ്പ പങ്കെടുക്കുക. ഫ്രഞ്ച് പ്രസിഡന്റുമായി 11:30ന് കൂടിക്കാഴ്ച നടത്തിയതിന് ശേഷം വൈകുന്നേരം വെലോഡ്രോം സ്റ്റേഡിയത്തില്‍വെച്ച് അന്നേദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കും.
കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ 17ന് ആരംഭിച്ച മെഡിറ്ററേനിയന്‍ സമ്മേളനത്തില്‍ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കന്‍ യൂറോപ്പ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും യുവജനതയും പങ്കെടുക്കുന്നുണ്ട്.
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.