സ്വന്തം ലേഖകൻ
കൊച്ചി: ജാർഖൻഡിലെ ആദിവാസികളോട് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തുന്ന ചൂഷങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഐഎൻഎ ഭീകരൻ എന്ന് മുദ്രകുത്തി യുഎപിഎ ചുമത്തി ജയിലിൽ അടച്ച്, ഭരണകൂട ഭീകരതയുടെ ഇരയായി നീതി നിഷേധിക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനാണ് ഫാ.സ്റ്റാൻ സ്വാമി എന്ന് KRLCC ലെയ്റ്റി കമ്മീഷൻ ചെയർമാൻ ഡോ.അലക്സ് വടക്കുംതല. ഫാ.സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ള കേസിൽ കുടുക്കി ജാമ്യം നിഷേധിച്ചു ജയിൽ അടച്ച ഫാ സ്റ്റാൻ സ്വാമി ബോംബയിൽ ജൂഡിഷ്യൽ കസ്റ്റടിയിൽ ഒരു ആശുപത്രിയിൽ ആണ് മരണമടഞ്ഞത്.
പാർക്കിൻസെൻസ് രോഗബാധിതനായ അദ്ദേഹത്തിന് ജയിലിൽ കടുത്ത അനീതിയാണ് നേരിടേണ്ടി വന്നത്. രോഗിയായ അദ്ദേഹത്തിന് ജയിലിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ജയിൽ അധികാരികൾ നിഷേധിച്ചു. തുടർന്ന് കോവിഡ് മൂലം നിമോണിയ ബാധിതനായ അദ്ദേഹത്തെ കോടതി ഇടപെട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി.
സ്റ്റാൻ സ്വാമിയോടൊപ്പം അവസാന നാളുകളിൽ ഉണ്ടായിരുന്ന ഈശോസഭാ അംഗമായ പ്രമുഖ ജെസുട്ട് വൈദികൻ ഡോ. ഫ്രേസർ മാസ്ക്കാരനസ് ഫാ.സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു പ്രഭാഷണം നടത്തി. ഫാ.റൂബിൾ മാർട്ടിൻ എസ്.ജെ. അധ്യക്ഷത വഹിച്ചു.
കെഎൽസിഎ, കെസിവൈഎം ലാറ്റിൻ, തിയോളജിക്കൽ വിസ്ഡം സ്റ്റുഡൻസ് ഫോറം എന്നിവർ സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്.
KRLCC വൈസ് പ്രസിഡന്റും ലത്തീൻ സഭയുടെ വക്തവുമായ ശ്രീ ജോസഫ് ജൂഡ്, KLCA സംസ്ഥാന പ്രസിഡന്റ് ശ്രീ ആന്റണി നോറോണ , KCYM ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ശ്രീ ഷൈജു റോബിൻ, KLCA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, തിയോളജി വിസ്‌ഡം സ്റ്റുഡന്റസ് ഫോറം പ്രസിഡന്റ് ശ്രീ.പ്രകാശ് പീറ്റർ, ജിജോ ജോൺ.പി.ജെ, ജോയി ഗോതുരുത്ത്, ഫാ.അലക്സ് കളരിക്കൽ, ഫാ.ഷാനു ഫെർണാൻഡസ്, ബിജു ജോസി, ജോസഫ് ആഞ്ഞിപറമ്പിൽ, റീന ജേക്കബ്, അമല, എന്നിവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.