സ്വന്തം ലേഖകൻ
ആലപ്പുഴ: ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മതബോധന വിദ്യാർത്ഥികളുടെ പ്രതിഷേധ ജ്വാല. ആലപ്പുഴ രൂപതയിലെ ചാത്തനാട് തിരുക്കുടുംബ ദേവാലയത്തിലെ പതിമൂന്നാം ക്ലാസ് മതബോധന വിദ്യാർത്ഥികളാണ് 13 ചൊവ്വാഴ്ച പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
ഫാ.സ്റ്റാൻ സ്വാമിയ്ക്ക് വേണ്ടി സമർപ്പിച്ച ജപമാല പ്രാർത്ഥനയ്ക്ക് ശേഷം ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ ജൂഡോ മൂപ്പശേരി തിരി തെളിച്ച് പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്തു. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ഇടവകയിലെ പതിമൂന്നാം ക്ലാസ് മതബോധന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമേ ദേവാലയത്തിൽ ഒത്തുചേരുവാൻ കഴിഞ്ഞിരുന്നുള്ളൂ. അതേസമയം മറ്റ് കുട്ടികൾ സ്വഭവനങ്ങളിലായിരുന്നു കൊണ്ട് ഈ സമയത്ത് തന്നെ തിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ ജ്വാലയിൽ പങ്കുചേർന്നു.
പതിമൂന്നാം ക്ലാസ് മതബോധന അധ്യാപകനായ ഷൈജു വർഗീസും, പ്രധാനാധ്യാപിക ജ്യോതി സോണിയുമായിരുന്നു പ്രതിഷേധ ജ്വാലയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.